Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഇന്ത്യന്‍ വിപണികളുടെ തകര്‍ച്ചയുടെ കാരണം ആഗോള അസ്ഥിരതയാണെന്ന് എം കെ വെഞ്ച്വേഴ്‌സിന്റെ മധു കേല

മുംബൈ: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്കേറ്റ ക്ഷതം കൊണ്ടല്ല, മറിച്ച് ആഗോള സാഹചര്യങ്ങള്‍ മോശമായതിനാലാണ് ആഭ്യന്തര ഓഹരിവിപണി തകര്‍ച്ച നേരിടുന്നതെന്ന് മുതിര്‍ന്ന വിപണി വിദഗ്ധനും എം കെ വെഞ്ച്വേഴ്‌സിന്റെ സ്ഥാപകനുമായ മധു കേല പറഞ്ഞു. ആഗോളസാഹചര്യങ്ങള്‍ മോശമായതുകാരണം വിദേശനിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതുകൊണ്ടാണ് ഇന്ത്യന്‍ വിപണിയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെത്തിയ വിദേശനിക്ഷേപം വെറും 8 മാസം കൊണ്ട് പിന്‍വലിക്കപ്പെട്ടതായി അദ്ദേഹം നിരീക്ഷിക്കുന്നു.

ഈ കാലയളവില്‍ 3.25 ട്രില്ല്യണ്‍ രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. എന്നാല്‍ ഒരു ലക്ഷം കോടി രൂപ പ്രൈമറി മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ അവര്‍ തയ്യാറായി. ഉയരുന്ന പണപ്പെരുപ്പം, ആഗോള സാമ്പത്തിക മാന്ദ്യം, കേന്ദ്രബാങ്കുകളുടെ കര്‍ശനമായ നയങ്ങള്‍ എന്നിവയാണ് വിദേശനിക്ഷേപകരെ ഇന്ത്യന്‍ വിപണിയില്‍ നിന്നകറ്റുന്നത്.
അല്ലാതെ ഇന്ത്യന്‍ വിപണിയുടെ ദുര്‍ബലതയല്ല.ആവശ്യമായ തിരുത്തലുകള്‍ വരുത്തി വിപണി യഥാര്‍ത്ഥ മൂല്യത്തിലേയ്ക്ക് ഇപ്പോള്‍ എത്തിയിരിക്കയാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ലോഹങ്ങളുടെ വിലയിടിയുമ്പോള്‍ വാഹന അനുബന്ധ കമ്പനികള്‍ നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ ഇത്തരം കമ്പനികളില്‍ നിക്ഷേപിക്കുകയായും ഉചിതം. എന്നാല്‍ ചെറുകിട നിക്ഷേപകര്‍ സൂക്ഷിച്ച് പണം ചെലവഴിക്കണമെന്നും അധികം പ്രതീക്ഷ വച്ചുപുലര്‍ത്തേണ്ടതില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.

X
Top