കടമെടുപ്പ് പരിധി: കേന്ദ്രത്തിനും കേരളത്തിനുമിടയിൽ മഞ്ഞുരുകുന്നുഭാരത് ഉല്‍പന്നങ്ങളുടെ വില്പന വിപുലമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞെന്ന് നീതി ആയോഗ് സിഇഒ ബിവിആ‍‍ർ സുബ്രഹ്മണ്യംഐടി മേഖലയിൽ റിക്രൂട്ട്‌മെന്റ് മാന്ദ്യംസെമികണ്ടക്ടർ ചിപ്പ് നിർമ്മാണത്തിൽ വൻശക്തിയാകാൻ ഇന്ത്യ

ആഗോള സൂചനകള്‍ ഗതി നിര്‍ണ്ണയിക്കുന്നു

കൊച്ചി: ഓഗസ്റ്റിലെ സമാന സ്ഥിതി വരും മാസങ്ങളിലും തുടരുമെന്ന് ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍. ആഗോള സൂചകങ്ങള്‍ ഇന്ത്യയുള്‍പ്പടെയുള്ള വിപണികളുടെ ഗതി നിര്‍ണ്ണയിക്കും. പലിശ നിരക്ക് ഉയര്‍ത്തുമെന്ന ഭീതിയെ തുടര്‍ന്ന് യുഎസ് എസ്ആന്റ് പി ഓഗസ്റ്റില്‍ 4 ശതമാനം ഇടിഞ്ഞിരുന്നു..

ഇതേ പ്രവണത ഇന്ത്യയിലും ദൃശ്യമായി. ഇവിടെ നിഫ്റ്റി 2 ശതമാനമാണ് നഷ്ടം നേരിട്ടത്. ”ആഗോള സാമ്പത്തിക സാഹചര്യം, യുഎസ് വളര്‍ച്ച, പണപ്പെരുപ്പം, പലിശനിരക്ക് എന്നിവ ഓഹരി വിപണികളെ നിര്‍ണ്ണയിക്കും,” വിജയകുമാര്‍ ദേശീയ മാധ്യമത്തിലെഴുതി.

”മേഘാവൃതമായ ആകാശത്തില്‍ നക്ഷത്രങ്ങള്‍ വഴികാട്ടുന്നു,” എന്ന ഫെഡറല്‍ മേധാവി ജെറോമി പവലിന്റെ ജാക്‌സണ്‍ ഹോള്‍ പരാമര്‍ശം ആഗോള അനിശ്ചിതത്വത്തെ കുറിക്കുന്നു. ഉയര്‍ന്ന ബോണ്ട് യീല്‍ഡും 104 ന് മുകളിലെത്തിയ ഡോളര്‍ സൂചികയും ഇന്ത്യയെപ്പോലുള്ള വിപണികളിലേയ്ക്കുള്ള മൂലധന ഒഴുക്ക് തടസ്സപ്പെടുത്തും. കൂടാതെ തിങ്കളാഴ്ചയിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാര്‍ഷിക ജനറല്‍ യോഗത്തിലേയ്ക്കായിരുക്കും നിക്ഷേപകരുടെ ശ്രദ്ധ.

മുകേഷ് അംബാനിയുടെ നിര്‍ണ്ണായക തീരുമാനങ്ങള്‍ വിപണിയെ സ്വാധീനിച്ചേയ്ക്കാം. ഹ്രസ്വകാല പ്രവണത നെഗറ്റീവാണെന്ന് കൊടാക് സെക്യൂരിറ്റീസിലെ റിസര്‍ച്ച് തലവന്‍ (റീട്ടെയില്‍) ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു. ഇന്‍ട്രാഡേയില്‍ 19350 ആയിരിക്കും നിര്‍ണ്ണായകം.

ഈ മേഖല മറികടക്കുന്ന പക്ഷം സൂചിക 19500 ലക്ഷ്യം വയ്ക്കും. അതേസമയം 19230 ന് താഴെ വില്‍പന സമ്മര്‍ദ്ദം രൂക്ഷമാകുകയും നിഫ്റ്റി 19180-19100-19000 ത്തിലേയ്ക്ക് വീഴുകയും ചെയ്യും.

X
Top