
മുംബൈ: ഒക്ടോബര്‍ മാസത്തില്‍ മഹീന്ദ്ര ആന്റ് മഹീന്ദ്ര (എംആന്റ്എം), ഓട്ടോമോട്ടീവ്, കാര്‍ഷിക ഉപകരണ ബിസിനസുകളില്‍ ശക്തമായ വളര്‍ച്ച പ്രകടമാക്കി. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗ് പ്രകാരം ഒക്ടോബറിലെ മൊത്തം വില്‍പന 1.18 ലക്ഷം യൂണിറ്റുകളാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24.8 ശതമാനം അധികം.
മൊത്തം ഉത്പാദനം 5.7 ശതമാനമുയര്‍ന്ന് 94637 യൂണിറ്റുകളായപ്പോള്‍ കയറ്റുമതി 14.1 ശതമാനമുയര്‍ന്ന് 4079 യൂണിറ്റുകള്‍.സെപ്തംബര്‍ പാദത്തിലും കമ്പനി മികച്ച പ്രകടനമാണ് നടത്തിയത്. 3673 കോടി രൂപയാണ് കമ്പനി നേടിയ മൊത്തം അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനം കൂടുതലാണിത്. പ്രവര്‍ത്തന വരുമാനം 21.7 ശതമാനം ഉയര്‍ന്ന് 45885 കോടി രൂപ.
എല്ലാ സെഗ്മന്റുകളിലും പുരോഗതി ദൃശ്യമായി. എസ് യുവി വിഭാഗത്തിന്റെ 25.7 ശതമാനവും ലൈറ്റ് വാണിജ്യ വിഭാഗത്തിന്റെ 53.2 ശതമാനവും ട്രാക്ടറുകളുടെ 43 ശതമാനവും ഇലക്ട്രിക് മുച്ചക്ര വാഹനങ്ങളുടെ 42.3 ശതമാനവും കമ്പനി കൈയ്യാളുന്നു.
വാര്‍ഷിക റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 19.4 ശതമാനം. കമ്പനിയുടെ വാഹനം വിഭാഗം 262000 യൂണിറ്റ് വില്‍പന രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം അധികമാണിത്. സ്റ്റാന്‍ലോണ്‍ പിബിഐടി 14 ശതമാനമുയര്‍ന്ന് 2281 കോടി രൂപയിലെത്തിയപ്പോള്‍ കാര്‍ഷിക സെഗ്മെന്റ് പിബിഐടി 48 ശതമാനമുയര്‍ന്ന് 1684 കോടി രൂപ. മാര്‍ജിനുകള്‍ 220 ബേസിസ് പോയിന്റുയര്‍ന്ന് 19.7 ശതമാനമായി.
മഹീന്ദ്ര ഫിനാന്‍സ് അറ്റാദായത്തില്‍ 45 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ടെക് മഹീന്ദ്ര എബിറ്റ് മാര്‍ജിന്‍ 250 ബേസിസ് പോയിന്റുയര്‍ന്ന് 12.1 ശതമാനമായി. ബ്രോക്കറേജുകള്‍ ഓഹരിയില്‍ 22 ശതമാനം വരെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു. നുവാമ 4355 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചു.






