കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

ലുപിന്റെ സിഒപിഡി ചികിത്സയ്‌ക്ക് യുകെ റെഗുലേറ്ററിന്റെ അനുമതി

ഡൽഹി: സ്പിരിവയുടെ ഒരു ജനറിക് പതിപ്പ് വിപണനം ചെയ്യുന്നതിന് ലുപിന്റെ അനുബന്ധ സ്ഥാപനമായ ലുപിൻ ഹെൽത്ത് കെയർ (യുകെ) ലിമിറ്റഡിന് യുകെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌സ് റെഗുലേറ്ററി ഏജൻസിയിൽ (എംഎച്ച്ആർഎ) നിന്ന് അനുമതി ലഭിച്ചതായി അറിയിച്ച് ആഗോള ഫാർമ കമ്പനിയായ ലുപിൻ ലിമിറ്റഡ്.

ഈ മരുന്ന് ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസിന്റെ (സിഒപിഡി) ചികിത്സിയ്‌ക്കായിയാണ് ഉപയോഗിക്കുന്നത്. ലുഫോർബെക് പ്രഷറൈസ്ഡ് മീറ്റർ ഡോസ് ഇൻഹേലറിന് (പിഎംഡിഐ) ശേഷം യുകെ വിപണിയിൽ ലുപിൻ ഹെൽത്ത് കെയർ പുറത്തിറക്കുന്ന രണ്ടാമത്തെ ഇൻഹാലേഷൻ ഉൽപ്പന്നമാണിത്.

ഒരു പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ലുപിൻ. യുഎസ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഏഷ്യാ പസഫിക് (APAC), ലാറ്റിൻ അമേരിക്ക (LATAM), യൂറോപ്പ് എന്നിവ ഉൾപ്പെടെ 100-ലധികം വിപണികളിൽ ബ്രാൻഡഡ്, ജനറിക് ഫോർമുലേഷനുകൾ, ബയോടെക്നോളജി ഉൽപ്പന്നങ്ങൾ, എപിഐകൾ എന്നിവയുടെ വിപുലമായ ശ്രേണി കമ്പനി വികസിപ്പിക്കുകയും വാണിജ്യവത്കരിക്കുകയും ചെയ്യുന്നു.

X
Top