യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾഇന്ത്യ-യുഎസ് വ്യാപാര കരാർ: യുഎസ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പീയൂഷ് ഗോയൽഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ച നേടിയെന്ന് കേന്ദ്രസർക്കാർജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കും

ഡികെഎസ്‌എച്ചുമായി കരാറിൽ ഏർപ്പെട്ട് ഫാർമ കമ്പനിയായ ലുപിൻ

മുംബൈ: ഫിലിപ്പീൻസിലെ അൽവോടെക്കിന്റെ അഞ്ച് ബയോസിമിലറുകൾ വാണിജ്യവത്കരിക്കുന്നതിന് ഡികെഎസ്‌എച്ചുമായി ഒരു എക്‌സ്‌ക്ലൂസീവ് ലൈസൻസും വിതരണ കരാറും ഒപ്പിട്ടതായി അറിയിച്ച് പ്രമുഖ ഫാർമ കമ്പനിയായ ലുപിൻ. ഏഷ്യയിലും പുറത്തും തങ്ങളുടെ ബിസിനസ്സ് വളർത്താൻ ആഗ്രഹിക്കുന്ന ഹെൽത്ത് കെയർ കമ്പനികളുടെ മുൻനിര പങ്കാളിയാണ് ഡികെഎസ്എച്ച്.

പ്രോലിയ (ഡെനോസുമാബ്), എക്‌സ്‌ഗെവ (ഡെനോസുമാബ്), സിംപോണി (ഗോലിമുമാബ്), എയ്‌ലിയ (അഫ്ലിബെർസെപ്‌റ്റ്) എന്നിവയും ഇമ്മ്യൂണോളജിക്കും ഓങ്കോളജിക്കുമായിയുള്ള വെളിപ്പെടുത്താത്ത രണ്ട് നിർദ്ദിഷ്ട ബയോസിമിലറുകളും ഈ കരാറിന് കീഴിൽ ആസൂത്രണം ചെയ്ത ബയോസിമിലറുകളിൽ ഉൾപ്പെടുന്നു.

കരാർ പ്രകാരം ഫിലിപ്പൈൻസിലെ ലുപിന്റെ അനുബന്ധ സ്ഥാപനമായ മൾട്ടികെയർ ഫാർമസ്യൂട്ടിക്കൽസ് ബയോസിമിലറുകളുടെ വിതരണത്തിനും വാണിജ്യവൽക്കരണത്തിനുമുള്ള അനുമതിക്കായി ഫയൽ ചെയ്യും. അസ്ഥി രോഗം, ഓങ്കോളജി, ഇമ്മ്യൂണോളജി, ഒഫ്താൽമോളജി എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സയ്ക്കായാണ് ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത്.

ഒരു ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ലുപിൻ. കമ്പനി യുഎസ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഏഷ്യാ പസഫിക് (APAC), ലാറ്റിൻ അമേരിക്ക (LATAM), യൂറോപ്പ്, തുടങ്ങിയ വിപണികളിൽ ബ്രാൻഡഡ്, ജനറിക് ഫോർമുലേഷനുകൾ, ബയോടെക്നോളജി ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശ്രേണി വികസിപ്പിക്കുകയും വാണിജ്യവൽക്കരിക്കുകയും ചെയ്യുന്നു.

X
Top