പ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം

കോട്ടയം ലുലു മാളില്‍ വിലക്കുറവിന്‍റെ മഹോത്സവം

കോട്ടയം: എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്‍റെ ഭാഗമായി ലുലു മാളില്‍ പകുതി വിലയ്ക്ക് സാധനങ്ങള്‍ സ്വന്തമാക്കാൻ അവസരം. വിവിധ ബ്രാൻഡുകളുടെ 3000-ഓളം ഉത്പന്നങ്ങള്‍ക്കാണ് മികച്ച വിലക്കിഴിവ് ഒരുക്കിയിരിക്കുന്നതെന്ന് ലുലു അധികൃതര്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. എട്ട് മുതല്‍ 11 വരെയുള്ള നാല് ദിവസങ്ങളിലാണ് മികച്ചച്ച ഓഫര്‍ സെയില്‍ നടക്കുന്നത്.

ഓഫര്‍ സെയില്‍ ദിവസങ്ങളില്‍ മിഡ്‌നൈറ്റ് ഷോപ്പിംഗിനും അവസരമുണ്ടാകും. പുലർച്ചെ രണ്ട് മണി വരെ മാള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഈ ദിവസങ്ങളില്‍ കോട്ടയം ലുലു മാളിലെ ഫുഡ് കോര്‍ട്ടുകളും വിനോദ കേന്ദ്രമായ ലുലു ഫണ്‍ട്യൂറയും പുലര്‍ച്ചെ രണ്ട് മണി വരെ പ്രവര്‍ത്തിക്കും. എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്‍റെ ഭാഗമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്ട് അടക്കമുള്ള ലുലുവിന്‍റെ എല്ലാ ഷോപ്പുകളിലും ഓഫറുകളോടെ പര്‍ച്ചേസ് നടത്താം.

കോട്ടയം ലുലു മാളിലെ മറ്റു ഷോപ്പുകളെല്ലാം ലുലു ഓണ്‍ സെയിലിന്‍റെ ഭാഗമാകും. ഇവിടെ നിന്നും പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്‌ ഉത്പന്നങ്ങള്‍, ലാപ്‌ടോപ്, മൊബൈല്‍, ടിവി, വീട്ടുപകരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങളും വിലക്കിഴിവോടെ വാങ്ങാം. ഓഫര്‍ സെയില്‍ പരിഗണിച്ച് ബില്ലിംഗിനായി പ്രത്യേക കൗണ്ടറുകളും പാര്‍ക്കിംഗിന് പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കും. ജനറല്‍ മാനേജര്‍ നിഖില്‍ ജോസഫ്, ബയിംഗ് അസിസ്റ്റന്‍റ് മാനേജര്‍ ഇസ്മയില്‍ അല്‍ ജാമിര്‍, മാള്‍ മാനേജര്‍ പ്രിന്‍സ് ഫിലിപ്പ്, ഫണ്‍ട്യുറ മാനേജര്‍ പ്രശാന്ത്, ലേഡീസ് വെയര്‍ അസി മാനേജര്‍ റിയാ മറിയം രാജി, ലുലു കണക്ട് മാനേജര്‍ ലാല്‍സണ്‍ രാജു എന്നിവര്‍ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

X
Top