യുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐഇന്ത്യന്‍ ധനകാര്യമേഖലയില്‍ നിക്ഷേപം ഉയര്‍ത്തി ആഗോള ബാങ്കുകള്‍രൂപയിലുള്ള അന്താരാഷ്ട വ്യാപാരം വിപുലീകരിക്കാന്‍ ഇന്ത്യ

ലുലു ഐടി ഇരട്ട ടവറുകള്‍ അടുത്ത ശനിയാഴ്ച തുറക്കും

കൊച്ചി സ്മാര്‍ട് സിറ്റിയില്‍ 1,500 കോടി മുടക്കി നിര്‍മിച്ച എം.എ.യൂസഫലിയുടെ സ്വപ്ന പദ്ധതിയായ ലുലു ഐ.ടി ഇരട്ട ടവറുകള്‍ അടുത്ത ശനിയാഴ്ച തുറക്കും. നാല് ഐ.ടി കമ്പനികള്‍ ഇതിനകം ഇവിടെ ഓഫീസ് തുറക്കുന്നതിന് കരാര്‍ ഒപ്പിട്ടു.

ദക്ഷിണേന്ത്യന്‍ ഐ.ടി പദ്ധതികളിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടവും ലോകത്തെ ഏറ്റവും വലിയ റോബോട്ടിക് കാര്‍പാര്‍ക്കിങ് സംവിധാനവും പ്രത്യേകതകളാണെന്ന് കമ്പനി.

സ്മാര്‍ട് സിറ്റിയിലെ 12 ഏക്കര്‍ 74 സെന്‍റ് സ്ഥലത്താണ് ലുലു ഐ.ടി ട്വിന്‍ ടവേഴ്സ് തല ഉയര്‍ത്തി നില്‍ക്കുന്നത്. 152 മീറ്റര്‍ ഉയരം. 30 നിലകള്‍. 35 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണം.

67 എലവേറ്ററുകള്‍. 12 എസ്കലേറ്ററുകള്‍. വിശാലമായ ഫുഡ് കോര്‍ട്ടും, ഓഡിറ്റോറിയവും ഈ രണ്ട് ടവറുകളെ ബന്ധിപ്പിച്ചു നില്‍ക്കുന്നു.

ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്. ലോകത്തെ ഏറ്റവും വലിയ റോബോട്ടിക് കാര്‍പാര്‍ക്കിങ് ആണ്, 3200 കാറുകള്‍ പാര്‍ക്ക് ചെയ്യാം..

ഇത്രയും കാര്യങ്ങളാണ് ബൈറ്റില്‍ വരേണ്ടത്. 25 ലക്ഷം ചതുരശ്രയടിയാണ് ആകെ ഓഫീസ് സ്പേസ്. 30000 പേര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതിനകം നാലു കമ്പനികള്‍ ഇവിടെ ഓഫീസ് തുറക്കാന്‍ ധാരണാപത്രം ഒപ്പുവച്ചു.

ആറുകമ്പനികളുമായി ചര്‍ച്ച നടക്കുന്നു. 2016ല്‍ ആണ് പദ്ധതിയുടെ നിര്‍മാണം തുടങ്ങിയത്. എല്‍.ഇ.ഡി പാനലുകള്‍ സ്ഥാപിച്ച ഇരട്ട ടവറുകളുടെ രാത്രി കാഴ്ച മനോഹരം.

X
Top