
തിരുവനന്തപുരം: ലുലു ഹൈപ്പർമാർക്കറ്റിന്റെ പുതിയ സംരംഭമായ ‘ലുലു ഡെയ്‌ലി ഫ്രഷ്’ ഹവല്ലിയിലെ ടുണിസ് സ്ട്രീറ്റിലെ അൽ ബഹർ സെന്ററിൽ പ്രവർത്തനം ആരംഭിച്ചു. കുവൈറ്റിലെ ആദ്യ ലുലു ഡെയിലി ഫ്രഷ് സ്റ്റോറുകാലിൽ ഒന്നും രാജ്യത്തെ 17 മത്തെ ഔട്ട്ലെറ്റുമാണ്. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യുസഫ് അലി, ഫഹദ് അബ്ദുൽ റഹ്മാൻ അൽ ബഹർ വൈസ് ചെയർമാൻ ആൻഡ് എക്സിക്യൂട്ടീവ് മാനേജിംഗ് ഡയറക്ടർ അബ്ദുറഹ്മാൻ, മുഹമ്മദ് അൽ ബഹർ, ആദിൽ അലി അൽ ബഹർ, എന്നിവർ ചേർന്ന് ഉദ്ഘാടനം ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു.
ലുലു കുവൈത്ത് ഡയറക്ടർ കെ എസ് ശ്രീജിത്ത്, റീജിയണൽ ഡയറക്ടർ സക്കീർ ഹുസൈൻ, മറ്റ് മുതിർന്ന മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തു. 4,700 ചതുരശ്ര അടി വിസ്തൃതിയിലാണ് ലുലു ഡെയ്‌ലി ഫ്രഷ് ഒരുക്കിയിരിക്കുന്നത്. ഹവല്ലിയിലും പരിസര പ്രദേശങ്ങളിലുമുള്ള കുടുംബങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയ ഉത്പന്നങ്ങൾ, പലചരക്ക് സാധനങ്ങൾ ,ശീതികരിച്ച ഇനങ്ങൾ ,പാൽ ഉത്പന്നങ്ങൾ എന്നിവയുടെ ശേഖരണം ലഭ്യമാണ്. 300 വാഹനങ്ങൾക്ക് പാർക്കിംഗ് ചെയ്യാവുന്ന മൾട്ടി – സ്റ്റോർ പാർക്കിംഗ് സംവിധാനവും ഇവിടെയുണ്ട്. കുവൈത്തിലെ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനായി സാൽമിയ, ജാബിർ അൽ അഹമ്മദ്, സബാഹ് അൽ സാലിം, ഹിസ്സ അൽ മുബാറക്ക്, അൽ മുത്സില സിറ്റി എന്നിവടങ്ങളിലും പുതിയ സ്റ്റോർ തുറക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു .