
ദുബായ്: മലയാളിയായ എം.എ യൂസഫലി സ്ഥാപിച്ച ലുലുഗ്രൂപ്പ് ഇന്റര്‍നാഷണല്‍ പ്രാരംഭ പബ്ലിക് ഓഫറിംഗിന് ഒരുങ്ങുന്നു. കമ്പനി വൃത്തങ്ങളെ ഉദ്ദരിച്ച് യു.എ.ഇ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. “വിപണി വികാരം ശക്തമായതിനാല്‍ അടുത്ത വര്‍ഷം ഐപിഒ നടത്താനാണ് ഉദ്ദേശിക്കുന്നത്,” ലുലുഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കഷന്‍ ഡയറക്ടര്‍ വി നന്ദകുമാറിനെ ഉദ്ദരിച്ച് ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ കൂടുതല്‍ വിശദീകരണത്തിന് അദ്ദേഹം തയ്യാറായില്ല. ലുലുവിന്റെ കീഴിലുള്ള ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഓഹരി വില്‍ക്കില്ലെന്നും പകരം ഗള്‍ഫിലായിരിക്കും ലിസ്റ്റിംഗെന്നും മലയാള മാധ്യമങ്ങള്‍ പറയുന്നു. മോളിസ് ആന്റ് കമ്പനിയെ ഐപിഒ ഉപദേഷ്ടാവായി നിയമിച്ചിട്ടുണ്ട്.
മലയാളിയായ എംഎ യൂസഫലി 2000 ത്തില്‍ സ്ഥാപിച്ച ലുലു ഗ്രൂപ്പ് ലോകമെമ്പാടും സാന്നിധ്യമുള്ള സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയാണ്. മിഡില്‍ ഈസ്റ്റില്‍മാത്രം 239 സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. യു.എസ്,യുകെ,സ്‌പെയ്ന്‍, തുര്‍ക്കി,ചൈന,ഇന്ത്യ, എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്.