മേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ച

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽ

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയങ്ങളാണ് കൊച്ചിയിൽ ലുലു ഗ്രൂപ്പ് നിർമ്മിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ്.

കൊച്ചിയിലെ സ്മാർട് സിറ്റിക്കുള്ളിൽ ഇതിനോടകം നിർമ്മാണത്തിൻെറ വലിയൊരു പങ്കും പൂർത്തിയായിട്ടുള്ള ഈ മെഗാ പദ്ധതി തുറന്നുകൊടുക്കുന്നതോടെ 30,000 ഐടി പ്രൊഫഷണലുകൾക്ക് ഒരേസമയം ജോലി ചെയ്യാൻ പറ്റുന്ന സ്പേസ് കേരളത്തിൽ ലഭ്യമാകും.

ഇതിനോടകം തന്നെ കേരളം ലക്ഷ്യസ്ഥാനമാക്കിയിട്ടുള്ള നിരവധി വൻകിട കമ്പനികൾക്ക് ആകർഷകമാണിത്. എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്നതോടെ വരുന്ന രണ്ട് വർഷത്തിനുള്ളിൽ കേരളം പ്രതീക്ഷിക്കുന്നത് നാലാം വ്യവസയവിപ്ലവത്തിൽ ഇന്ത്യയുടെ ഹബ്ബായി മാറാനുള്ള കുതിപ്പ് സാധ്യമാകുമെന്ന് അദ്ദേഹം പറയുന്നു.

ജൂലൈ മാസത്തിൽ നടക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോൺക്ലേവ് കൂടി കഴിയുന്നതോടെ ആർക്കും തടുക്കാൻ കഴിയാത്ത വിധത്തിൽ നൂതന വ്യവസായങ്ങളുടെ ലക്ഷ്യസ്ഥാനമായി കേരളം മാറും എന്ന് വ്യവസായ മന്ത്രി ചൂണ്ടിക്കാട്ടി.

സ്മാ‍‍ർട്ട് സിറ്റി കൊച്ചി വെബ്സൈറ്റ് നൽകുന്ന വിവരമനുസരിച്ച് ലുലു ഐടി ഇൻഫ്രാബിൽഡ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വ്യവസായ സമുച്ചയം നിർമിക്കുന്നത്. മുമ്പ് സാൻഡ്സ് ഇൻഫ്രാബിൽഡ് പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന സ്ഥാപനമാണിത്.

ലുലു ഐടി ഇൻഫ്രാബിൽഡിൻ്റെ നേതൃത്വത്തിൽ ഏറ്റവും മികച്ച ഐടി പരിതസ്ഥിതിയാണ് ഒരുങ്ങുന്നത്. ഐടി വ്യവസായത്തിൻെറ പുതിയ ഹബ്ബുകളിലൊന്നായി കൊച്ചി മാറിയേക്കും. മികച്ച ഐടി പ്രൊഫഷണലുകളെ നഗരത്തിലേക്ക് ആക‍ർഷിക്കാനും ലുലു ഐടി ഇൻഫ്രാബിൽഡിൻെറ പ്രോജക്ട് സഹായകരമാകും.

ലുലു ഐടി ഇൻഫ്രാബിൽഡ് കേരളത്തിലെ ഏറ്റവും ഉയരം കൂടിയതും വലുതുമായ ഐടി കെട്ടിടമാണ് സ്മാർട്ട്സിറ്റിയിൽ നിർമ്മിക്കുന്നത്.

ഒറ്റ പോഡിയത്തിലെ ഇരട്ട ഐടി ടവർ ഉടൻ ബിസിനസുകൾക്കായി തുറക്കും എന്നാണ് സൂചന. 12.74 ഏക്കർ വിസ്തൃതിയിലാണ് പദ്ധതി.

നി‍ർമാണം പൂർത്തിയാകുന്നതോടെ 29,501 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

X
Top