ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്ഇന്ത്യയുടെ എഐ ഹാര്‍ഡ് വെയര്‍ ഇറക്കുമതിയില്‍ 13 ശതമാനം വര്‍ധന, യുഎസ് സ്വാധീനം നിര്‍ണ്ണായകംറഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾ

275 കോടി ആഗോള ഗ്രോസ് കടന്ന് ‘ലോക’

ദുല്‍ഖർ സല്‍മാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക – ചാപ്റ്റർ വണ്‍:ചന്ദ്ര’ 275 കോടിക്ക് മുകളില്‍ ആഗോള ഗ്രോസ് നേടി കുതിപ്പ് തുടരുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ചിത്രം 275 കോടി രൂപയ്ക്കു മുകളില്‍ ആഗോള ഗ്രോസ് സ്വന്തമാക്കുന്നത്.

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം, മലയാളത്തിലെ മറ്റു ഓള്‍ ടൈം ടോപ് ഗ്രോസ്സർ ചിത്രങ്ങളേക്കാള്‍ വമ്പൻ മാർജിനില്‍ ലീഡ് നേടിയാണ് ബോക്സ് ഓഫീസില്‍ മുന്നേറുന്നത്. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി.

റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റില്‍ നിന്ന് ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് ‘ലോക’. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഡൊമിനിക് അരുണ്‍ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കഴിഞ്ഞ ദിവസം മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി 5 മില്യണ്‍ ടിക്കറ്റുകള്‍ ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോ വഴി വിറ്റ ചിത്രം എന്ന റെക്കോർഡും ‘ലോക’ സ്വന്തമാക്കിയിരുന്നു. സൊമാറ്റോയുടെ ഡിസ്ട്രിക്‌ട് ആപ്പിലും ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ മലയാള ചിത്രമായി ‘ലോക’ മാറിയിരുന്നു.

അഞ്ച് ഭാഗങ്ങള്‍ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ചന്തു സലിംകുമാർ, അരുണ്‍ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങള്‍ ചെയ്തു. ഇവർക്കൊപ്പം ദുല്‍ഖർ സല്‍മാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈലൈറ്റായി മാറി.

കേരളത്തിലും 100 കോടി ഗ്രോസ് പിന്നിട്ട ചിത്രത്തിന് റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും അഭൂതപൂർവമായ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയില്‍ നിന്ന് മാത്രം 160 കോടി രൂപക്ക് മുകളില്‍ കളക്ഷൻ നേടിയ ചിത്രം അന്താരാഷ്ട്ര ചിത്രങ്ങളോട് കിടപിടിക്കുന്ന മേക്കിങ് മികവ് കൊണ്ടും പ്രേക്ഷകർ ഇതുവരെ കാണാത്ത അവതരണ ശൈലി കൊണ്ടും മലയാള സിനിമയിലെ നാഴികക്കല്ലായി മാറി. ചിത്രം കേരളത്തില്‍ വമ്പൻ റിലീസായി എത്തിച്ചതും ദുല്‍ഖർ സല്‍മാൻ്റെ വേഫെറർ ഫിലിംസ് ആണ്.

X
Top