കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തിയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 26 നിശ്ചയിച്ചിരിക്കയാണ് സ്‌മോള്‍ ക്യാപ്പ് കമ്പനിയായ ശ്രീജി ട്രാന്‍സ്‌ലോജിസ്റ്റിക്‌സ് ലിമിറ്റഡ്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1 രൂപയാണ് കമ്പനി ലാഭവിഹിതം നിശ്ചയിച്ചിട്ടുള്ളത്. ഒക്ടോബര്‍ 6 ന് മുന്‍പ് ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കുമെന്നും കമ്പനി അറിയിക്കുന്നു.

വെള്ളിയാഴ്ച 0.61 ശതമാനം ഉയര്‍ന്ന് 245.50 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 457.95 ശതമാനം ഉയര്‍ച്ച നേടിയ ഓഹരിയാണിത്. ഏകദേശം 40.98 സിഎജിആറില്‍ ഓഹരി വളര്‍ന്നു. ഒരു വര്‍ഷത്തില്‍ 464.37 ശതമാനവും 2022 ല്‍ 43.99 ശതമാനവും ആറ് മാസത്തില്‍ 22.14 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി.

നിലവില്‍ 5,10,20,50,100,200 ദിന എക്‌സ്‌പൊണന്‍ഷ്യല്‍ മൂവിംഗ് ആവറേജിന് മുകളിലാണ് ഓഹരിയുള്ളത്. 257.40 കോടി വിപണി മൂല്യമുള്ള ശ്രീജി ട്രാന്‍സ്‌ലോജിസ്റ്റിക്‌സ് ലിമിറ്റഡ് ലോജിസ്റ്റിക് വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ്. ആഭ്യന്തര ലോജിസ്റ്റിക്‌സ് സൊല്യൂഷനുകളിലെ മുന്‍നിരക്കാരാണ് കമ്പനി.

ബോണ്ട് ട്രക്കിംഗും കയറ്റുമതി-ഇറക്കുമതി കണ്ടെയ്‌നറുകളുടെ നീക്കലും ഉള്‍പ്പെടെ വിപുലമായ ലോജിസ്റ്റിക് സേവനങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ചരക്ക് മാനേജ്‌മെന്റ്, ലോജിസ്റ്റിക്കല്‍ സൊല്യൂഷനുകള്‍, വെയര്‍ഹൗസിംഗ് സേവനങ്ങള്‍ എന്നിവയില്‍ 40 വര്‍ഷത്തിലേറെ വൈദഗ്ധ്യമുണ്ട്.

X
Top