
മുംബൈ: ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുടെ ഡാറ്റ പ്രകാരം, മൈക്രോഫിനാൻസ് മേഖലയിൽ, 2024-25 സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തിൽ, മൊത്തം സജീവ ക്ലയന്‍റ് അടിത്തറ 8.28 കോടിയായിരുന്നു, കൂടാതെ തിരിച്ചടയ്ക്കാനുള്ള വായ്പത്തുക 3,81,225 കോടി രൂപയുമായിരുന്നു.
ഇതിൽ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ (എസ്.എഫ്.ബി.കൾ), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (എൻ.ബി.എഫ്.സി.കൾ), എൻ.ബി.എഫ്.സി.-മൈക്രോ-ഫിനാൻസ് സ്ഥാപനങ്ങൾ (എം.എഫ്.ഐ.-കൾ), മറ്റ് വായ്പാദാതാക്കൾ എന്നിവയിൽ നിന്നുള്ള ഡാറ്റ ഉൾപ്പെടുന്നു.
ഈ മേഖലയിലെ ക്ലയന്‍റ് അടിത്തറയും തിരിച്ചടയ്ക്കാനുള്ള വായ്പത്തുകയും യഥാക്രമം 13% ഉം 14% ഉം കുറഞ്ഞു. നബാർഡിന്‍റെ കണക്കനുസരിച്ച്, 84.94 ലക്ഷം സ്വയം സഹായ ഗ്രൂപ്പുകളുടെ (എസ്.എച്.ജി.) ബാങ്ക് ലിങ്കേജ് പോസിറ്റീവ് വളർച്ച കാണിക്കുകയും, മൊത്തം തിരിച്ചടയ്ക്കാനുള്ള വായ്പത്തുക 3.04 ലക്ഷം കോടി രൂപയിലെത്തുകയും ചെയ്തു.
എസ്.എച്.ജി. ബാങ്ക് ലിങ്കേജ് പ്രോഗ്രാമിന് കീഴിൽ ഏകദേശം 143.3 ലക്ഷം സ്വയം സഹായ ഗ്രൂപ്പുകൾ ഉണ്ടായിരുന്നു, ഇതിൽ 17.1 കോടി കുടുംബങ്ങൾ സേവിംഗ്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.
സി.ആർ.ഐ.എഫ്. ഹൈമാർക്ക് പ്രകാരം 2025 മാർച്ച് 31 വരെ 13.99 കോടി വായ്പാ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. കുടിശ്ശികയുള്ള വായ്പയിൽ വിവിധ സ്ഥാപനങ്ങളുടെ വിഹിതം ഇപ്രകാരമാണ്. എൻ.ബി.എഫ്.സി.-എം.എഫ്.ഐ.-കൾ-കൾ: ₹1,48,419 കോടി (39%), ബാങ്കുകൾ: ₹1,24,431 കോടി (32%), എസ്.എഫ്.ബി.-കൾ: ₹59,817 കോടി (16%), എൻ.ബി.എഫ്.സി.-കൾ: ₹45,042 കോടി (12%), മറ്റുള്ളവ: ₹3,516 കോടി (1%). വിവിധ സ്ഥാപനങ്ങളുടെ വായ്പാ അക്കൗണ്ടുകളുടെ വിഹിതം ഇപ്രകാരമാണ്. എൻ.ബി.എഫ്.സി.-എം.എഫ്.ഐ.-കൾ: 539 ലക്ഷം (39%), ബാങ്കുകൾ: 466 ലക്ഷം (33%), എസ്.എഫ്.ബി.-കൾ: 216 ലക്ഷം (15%), എൻ.ബി.എഫ്.സി.-കൾ: 163 ലക്ഷം (12%), മറ്റുള്ളവ: 15 ലക്ഷം (1%).
ഇവ നബാർഡുമായി സഹകരിച്ച് സ-ധാൻ തയ്യാറാക്കിയ മൈക്രോഫിനാൻസിനെക്കുറിച്ചുള്ള സമഗ്രമായ റഫറൻസായ ഭാരത് മൈക്രോഫിനാൻസ് റിപ്പോർട്ട് 2025ലെ കണ്ടെത്തലുകളാണ്.
റിപ്പോർട്ടിലെ ഡാറ്റ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളിൽ നിന്നും രാജ്യത്തെ 98%-ത്തിലധികം എം.എൽ.ഐ. ബിസിനസിനെ പ്രതിനിധീകരിക്കുന്ന 203 മൈക്രോ ലെൻഡിംഗ് സ്ഥാപനങ്ങളിൽ (എം.എൽ.ഐ.കൾ) നിന്ന് നേരിട്ട് ശേഖരിച്ച വിവരങ്ങളിൽ നിന്നുമാണ് എടുത്തിട്ടുള്ളത്.