2047 ഓടെ എട്ട് സംസ്ഥാനങ്ങൾ ഒരു ട്രില്യൺ ഡോളർ ജിഡിപിലേക്ക് ഉയരുമെന്ന് ഇന്ത്യാ റേറ്റിങ്സ്വ്യോമയാന മേഖലയിൽ പ്രതിസന്ധി: വിമാന യാത്രാ നിരക്കുകൾ കുതിക്കുന്നുസ്വർണവില ചരിത്രത്തിലാദ്യമായി 53,000 കടന്നുകേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചുഇന്ത്യയിലെ കുടുംബങ്ങൾ കടക്കെണിയിലെന്ന് പഠന റിപ്പോർട്ട്

ബാലകൃഷ്ണയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി എല്‍കെപി സെക്യൂരിറ്റീസ്

ന്യൂഡല്‍ഹി: നിലവില്‍ 2124.15 രൂപ വിലയുള്ള ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ് ഓഹരി ഒരുവര്‍ഷത്തേയ്ക്ക് വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് എല്‍കെപി സെക്യൂരിറ്റീസ്. 2539 രൂപയാണ് ടാര്‍ഗറ്റ് വില നിശ്ചയിച്ചിരിക്കുന്നത്. 1961ല്‍ രൂപീകൃതമായ ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ് ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. (വിപണി മൂല്യം 39638.72 കോടി രൂപ). ടയറുകള്‍, ട്യൂബുകള്‍ എന്നീ മേഖലകളാണ് പ്രവര്‍ത്തനരംഗം.
മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി 2483.58 കോടി രൂപയുടെ വരുമാനം നേടി.തൊട്ടുമുന്നത്തെ പാദത്തേക്കാള്‍ 15.04 ശതമാനം കൂടുതലാണിത്. ലാഭം 374.84 കോടി രൂപയാക്കാനും കമ്പനിയ്ക്കായി. 58.29 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്. 14.05 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരും 11.78 ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു.
ഒരു ലക്ഷത്തിന്റെ നിക്ഷേപം 13 വര്‍ഷം കൊണ്ട് 1.77 കോടിയാക്കിയ ഓഹരിയാണ് ബാലകൃഷ്ണ ഇന്‍ഡസ്ട്രീസിന്റേത്. 13 വര്‍ഷം മുന്‍പ് 12 രൂപ വിലയുണ്ടായിരുന്ന കമ്പനി ഓഹരിയുടെ ഇന്നലത്തെ വില 2124.15 രൂപയാണ്.
ആറുമാസം മുന്‍പുവരെ 2037 രുപ വിലയുണ്ടായിരുന്ന ഓഹരി പിന്നീട് 14 ശതമാനം ഇടിയുകയും അതിനുശേഷം രണ്ടുദിവസത്തിനുള്ളില്‍ 2047.95. രൂപയിലേയ്ക്ക് കുതിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ 12 രൂപയില്‍ നിന്നും 125 രൂപയിലേയ്ക്ക് കയറിയ ഓഹരിവില അഞ്ചുവര്‍ഷം മുന്‍പ് 700ലെത്തി. പിന്നീടുള്ള വര്‍ഷങ്ങളില്‍ നില മെച്ചപ്പെടുത്തുകയും ആറുമാസം മുന്‍പു 2037ലെത്തുകയുമായിരുന്നു.

അറിയിപ്പ്:
ലൈവ്ന്യൂഏജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളും ലേഖനങ്ങളും പഠനാവശ്യത്തിന് മാത്രമാണ്. ഇതിലെ ഉള്ളടക്കം നിക്ഷേപം നടത്തുന്നതിനുള്ള ഉപദേശമല്ല. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. വെബ്സൈറ്റിലെ ഉള്ളടക്കങ്ങൾ വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ന്യൂഏജിന് ഉത്തരവാദിത്വമുണ്ടാകുന്നതല്ല. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവരങ്ങൾ ശരിയാണെന്നും ആധികാരികമാണെന്നും നിക്ഷേപകർ ഉറപ്പാക്കണം. സർട്ടിഫൈഡ് ബ്രോക്കർമാരുടെ വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തം റിസ്കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

X
Top