
മയ്യഴി: മാഹി ഉള്‍പ്പെടെ പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് വില വര്‍ധിച്ചു. വിവിധയിനം മദ്യത്തിന് 10 മുതല്‍ 20 വരെ ശതമാനമാണ് വര്‍ധന. എക്‌സൈസ് തീരുവ കൂട്ടിയതോടെയാണ് വില വര്‍ധിച്ചത്.
50 ശതമാനത്തോളം വര്‍ധനയാണ് സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചത്. വലിയ തോതിലുള്ള വിലവര്‍ധന മദ്യവില്പനയെ ബാധിക്കുമെന്നതിനാല്‍ മദ്യഷാപ്പുടമകളും ലിക്കര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും പ്രതിഷേധം അറിയിച്ചതിനെത്തുടര്‍ന്നാണ് 20 ശതമാനത്തോളമാക്കി കുറച്ചത്.
മദ്യശാല ഉടമകള്‍ 28 മുതല്‍ വാങ്ങിയ മദ്യം മാത്രമേ പുതിയ വിലയ്ക്ക് വില്‍ക്കാന്‍ പാടുള്ളൂവെന്ന് പുതുച്ചേരി ലീഗല്‍ മെട്രോളജി (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.
പഴയ മദ്യം പുതിയ വിലയ്ക്ക് വില്‍ക്കുന്ന മദ്യശാലകള്‍ക്ക് 2011-ലെ പുതുച്ചേരി ലീഗല്‍ മെട്രോളജി (എന്‍ഫോഴ്സ്മെന്റ് ) കണ്‍ട്രോളര്‍ റൂള്‍സ് പ്രകാരം പരമാവധി പിഴ ചുമത്തും. പരാതികള്‍ 04132 262090 എന്ന നമ്പറില്‍ അറിയിക്കണം.