
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം രാജ്യമെമ്പാടും മദ്യത്തിന് വില കൂടുന്നു. ജൂലൈയില്‍ ബിയറിന്റെ വില 6.2 ശതമാനവും നാടന്‍ മദ്യത്തിന്റെ വില 4.1 ശതമാനവും വിദേശ മദ്യത്തിന്റേയും വൈനിന്റേയും 3.5 ശതമാനവും തദ്ദേശീയ മദ്യത്തിന്റെ 8.4 ശതമാനവുമാണുയര്‍ന്നത്.
ഇതില്‍ ബിയറിന്റെ നാല് വര്‍ഷത്തേയും നാടന്‍ മദ്യത്തിന്റെ കഴിഞ്ഞ 19 മാസത്തേയും ഉയര്‍ന്ന വിലയാണ്. വേനല്‍ക്കാലത്ത് ബിയറിന്റെ വില ഉയരാറുണ്ടെങ്കിലും കോവിഡിന് ശേഷം ഈ പ്രവണത ശക്തമാണ്.
ഈ വര്‍ഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ ബിയറിന്റെ വില വര്‍ദ്ധന 5.2 ശതമാനത്തില്‍ നിന്നും 6.2 ശതമാനമായി. ഭക്ഷ്യവില കുറയുന്നതിനാല്‍ അടുക്കള ബജറ്റ് കുറയുമെങ്കിലും വാരാന്ത്യ ബജറ്റ് കൂടുന്ന സാഹചര്യമാണുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.