ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ക്രിസില്‍വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എൽപിജി സിലിണ്ടർ വില 2-ാം മാസവും കുറച്ച് എണ്ണക്കമ്പനികൾആഴക്കടലിൽ വൻ എണ്ണ പര്യവേഷണം: കേരള-കൊങ്കൺ മേഖലയിൽ കൊല്ലം ഭാഗത്ത് ഡ്രില്ലിങ്പൊതുമേഖലാ ബാങ്ക് ലയനം: മെഗാ ബാങ്കുകൾ സൃഷ്ടിക്കാൻ കേന്ദ്രം

ഹൃദയം കവരുന്ന ഓണപ്പാട്ടും പ്രചാരണ ചിത്രവുമായി ലിനന്‍ ക്ലബ്

കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ മുന്‍നിര ലിനന്‍ ബ്രാന്‍ഡായ ലിനന്‍ ക്ലബ്, വാര്‍ഷിക ഓണാഘോഷത്തോടനുബന്ധിച്ച് ‘ഹോം കമിംഗ്’ എന്ന തീം അടിസ്ഥാനമാക്കി ഓണപ്പാട്ടും പ്രചാരണചിത്രവും അനാവരണം ചെയ്തു. ഒന്നരപ്പതിറ്റാണ്ടിനിടയിൽ ബ്രാൻഡിന്റെ വളർച്ചക്ക് കേരളം നൽകിയ നിർണായക സംഭാവനകൾക്ക് ഈ ഓണാഘോഷക്കാലത്ത് മനോഹരമായ പരസ്യ ചിത്രത്തിലൂടെയും ഓണപ്പാട്ടിലൂടെയും നന്ദി പറയുകയാണ് ലിനൻ ക്ലബ്.

‘തിരുവോണമുള്ളില്‍ നിറയേണം’ എന്ന ഗാനം കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ ഓണം ആഘോഷിക്കുന്ന വേളയിൽ ഈ നാടിനോട് ചേർന്ന് നിൽക്കാനുള്ള ഫാഷന്‍ ബ്രാന്‍ഡിന്റെ അതുല്യമായ ശ്രമമാണ്. ഈ പ്രചാരണം ഓണത്തിന്റെ സൗന്ദര്യവും ലിനന്‍ ക്ലബ്ബിന്റെ സ്വീകാര്യതയും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്ന തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും പ്രദര്‍ശനത്തോടൊപ്പം കൂടുതല്‍ സജീവമാക്കുന്നു.

മാലാ പാര്‍വതിയും ജോര്‍ജ്ജ് കോരയുമാണ് പരസ്യചിത്രത്തിലെ അഭിനേതാക്കൾ. മനോഹരമായ ലിനന്‍ തുണിത്തരങ്ങള്‍ ഉപയോഗിച്ചുള്ള നൂതനമായ പൂക്കളം അതിന്റെ ശ്രദ്ധാകേന്ദ്രമാവുന്നു. പ്രശസ്ത ഗായികയും അവതാരകയും സൗണ്ട് ഡിസൈനറുമായ രശ്മി സതീശും ഗായകൻ ലിബിന്‍ സ്‌കറിയയും ചേർന്നാണ് ‘തിരുവോണമുള്ളില്‍ നിറയേണം’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്.

മികച്ച ലിനന്‍ തുണിത്തരങ്ങളും വസ്ത്രങ്ങളും സൃഷ്ടിക്കുന്നതിൽ ലിനന്‍ ക്ലബിന്റെ ആധികാരികതയും വൈദഗ്ധ്യവും ഈ പ്രചാരണ ചിത്രത്തില്‍ പ്രകടമാണ്. ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവും ശക്തമായ പോര്‍ട്ട്ഫോളിയോയും പരസ്യ ചിത്രത്തിൽ പ്രദര്‍ശിപ്പിക്കുന്നു.

കേരളം തങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ട വിപണിയാണെന്നും ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ കേരളത്തിലെ ഉപഭോക്താക്കളുമായി ചേർന്ന് ഓണം ഹൃദ്യമായി ആഘോഷിക്കുന്നതിൽ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ആദിത്യ ബിര്‍ള ഗ്രൂപ്പ്, ഡൊമസ്റ്റിക് ടെക്‌സ്റ്റൈല്‍സ് സിഇഒ സത്യകി ഘോഷ് പറഞ്ഞു.

X
Top