നവീകരണ, സ്വാശ്രയത്വ ലക്ഷ്യങ്ങള്‍ ഉന്നം വച്ച്ഒരു ലക്ഷം കോടി രൂപയുടെ ഡീപ്പ്‌ടെക്ക് നിക്ഷേപംഐടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ സൃഷ്ടിക്കാൻ സർക്കാർപ്രീമിയം കോ-വർക്കിംഗ് സ്‌പേസുമായി ഇൻഫോപാർക്ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം

ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ഓഹരികളില്‍ കരകയറ്റം

മാര്‍ച്ച്‌ 13നു ശേഷം ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ഓഹരി വിലയില്‍ ഏഴ്‌ ശതമാനം മുതല്‍ 12 ശതമാനം വരെ മുന്നേറ്റമുണ്ടായി.

ഫെബ്രുവരി 28 വരെയുള്ള മൂന്ന്‌ മാസ കാലയളവില്‍ അഞ്ച്‌ ശതമാനം മുതല്‍ 21 ശതമാനം വരെ ഇടിവ്‌ നേരിട്ടതിനു ശേഷമാണ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ഓഹരികള്‍ തിരികെ കയറിയത്‌.

മാര്‍ച്ച്‌ 13നു ശേഷം ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയത്‌ എസ്‌ബിഐ ലൈഫാണ്‌- 11.7 ശതമാനം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മൂന്ന്‌ മാസ കാലയളവില്‍ ഈ ഓഹരി 5.6 ശതമാനം ഇടിവാണ്‌ നേരിട്ടിരുന്നത്‌.

ഫെബ്രുവരി 28 വരെയുള്ള മൂന്ന്‌ മാസ കാലയളവില്‍ ഏറ്റവും ശക്തമായ ഇടിവ്‌ നേരിട്ടിരുന്നത്‌ എല്‍ഐസി ആണ്‌- 21.1 ശതമാനം.

ഈ ഓഹരി മാര്‍ച്ച്‌ 13നു ശേഷം 6.3 ശതമാനം ഉയര്‍ന്നു. എച്ച്‌ഡിഎഫ്‌സി ലൈഫ്‌, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എന്നീ ഓഹരികള്‍ യഥാക്രമം 7.4 ശതമാനവും 9.7 ശതമാനവും മുന്നേറ്റമാണ്‌ മാര്‍ച്ച്‌ 13നു ശേഷം നടത്തിയത്‌.

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മൂന്ന്‌ മാസ കാലയളവില്‍ എച്ച്‌ഡിഎഫ്‌സി ലൈഫ്‌ 19.2 ശതമാനം ഇടിവ്‌ നേരിട്ടപ്പോള്‍ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ 2.8 ശതമാനം ഉയരുകയാണ്‌ ചെയ്‌തത്‌.

പ്രീമിയം ശേഖരണത്തില്‍ വളര്‍ച്ച കൈവരിച്ച ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ബിസിനസ്‌ മെച്ചപ്പെടുന്നതിന്റെ സൂചനയാണ്‌ ലഭിക്കുന്നത്‌. ഇത്‌ ഈ കമ്പനികളുടെ ഓഹരികളില്‍ തുടര്‍ന്നും പ്രതിഫലിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

X
Top