എഥനോള്‍ പെട്രോളിലേക്ക് ഒരുപടി കൂടി അടുക്കാന്‍ ഇന്ത്യ2.38 ലക്ഷം കോടി രൂപയുടെ ആയുധ സംഭരണത്തിന് ഇന്ത്യഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കുംഎല്‍പിജി വാണിജ്യ സിലിണ്ടര്‍ മുന്‍ഗണന 70 ശതമാനമായി ഉയര്‍ത്തി കേന്ദ്രംഎൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നു

ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നല്‍കിയത് 6.30 ലക്ഷം കോടിയുടെ ആനുകൂല്യങ്ങള്‍

കൊച്ചി: 2024-25 സാമ്പത്തികവര്‍ഷത്തില്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ 6.30 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കിയതായി ഐആര്‍ഡിഎഐ വാര്‍ഷിക റിപ്പോര്‍ട്ട്.

ആകെ നല്‍കിയ ആനുകൂല്യങ്ങളില്‍ 2.33 ലക്ഷം കോടി പിന്‍വലിക്കലുകളുടെയും സറണ്ടറിന്‍റെയും പേരിലാണ്. ഇതില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.77 ശതമാനം വര്‍ധനയുണ്ട്.

മൊത്തം പ്രീമിയം വരുമാനത്തിന്‍റെ 71.92 ശതമാനം പ്രതിനിധീകരിക്കുന്ന ആനുകൂല്യ പേഔട്ടുകള്‍ ഉണ്ടായിരുന്നിട്ടു പോലും സോള്‍വന്‍സി അനുപാതങ്ങള്‍ നിയന്ത്രണ പരിധിക്കു മുകളിലാണന്നും എല്ലാ ലൈഫ് ഇന്‍ഷ്വറര്‍മാരും 2025 മാര്‍ച്ച് 31ലെ ഏറ്റവും കുറഞ്ഞ സോള്‍വന്‍സി അനുപാതം 1.50 പാലിച്ചുവെന്നും 2024-25 ഐആര്‍ഡിഎഐ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

X
Top