ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

ലൈഫ് ഇൻഫ്യൂഷൻ ഫാർമസ്യൂട്ടിക്കൽസ് ഉദ്ഘാടനം

കോഴിക്കോട്: ആധുനിക ഐ വി ഫ്ലൂയിഡ് നിർമാണ സ്ഥാപനമായ ലൈഫ് ഇൻഫ്യൂഷൻ ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് സോഫ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രാരംഭ ഘട്ടത്തിൽ 75 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 250 നേരിട്ടുള്ള തൊഴിൽ അവസരങ്ങളും ആയിരക്കണക്കിന് പരോക്ഷ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. 100 കോടി നിക്ഷേപത്തോടെ നടക്കുന്ന രണ്ടാം ഘട്ട വികസന പദ്ധതി പൂർത്തിയായാൽ, ലൈഫ് ഇൻഫ്യൂഷൻ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐവി ഫ്ലൂയിഡ് ഉത്പ്പാദന കേന്ദ്രങ്ങളിൽ ഒന്നായി മാറുമെന്നും ഡയറക്ടർ ഷാക്കിർ ഹുസൈൻ വലിയകത്ത് പറഞ്ഞു.

ആരോഗ്യരംഗത്തെ നവീകരണത്തിനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, പ്രദേശിക വികസനത്തോടുമുള്ള തങ്ങളുടെ ദീർഘകാല പ്രതിബദ്ധത പ്രകടിപ്പിക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള ഇൻഫ്യൂഷൻ ഉത്പ്പന്നങ്ങൾ നൽകുന്നതിനോടൊപ്പം, പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും ഗണ്യമായ സംഭാവന നൽകുകയാണ് തങ്ങളുടെ ലക്ഷ്യം. ആധുനിക സാങ്കേതികവിദ്യ, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, ശക്തമായ സുരക്ഷാ സംവിധാനങ്ങൾ എന്നിവയോടെ, ഈ സ്ഥാപനം ജീവൻ രക്ഷിക്കുന്ന മരുന്നുകളും ഇൻഫ്യൂഷൻ സൊല്യൂഷനുകളും ഏറ്റവും ഉയർന്ന നിലവാരത്തിൽ നൽകുമെന്നും വലിയ ഉദ്ഘാടനം ഉടൻ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉനായിസ് ചെറുമല – ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, അബ്ബാസ് കുവപ്പാറ – ഡയറക്ടർ, ഷാക്കിർ ഹുസൈൻ വലിയകത്ത് ഡയറക്ടർ, കാരാടൻ സുലൈമാൻ, ഡോ. നവാസ് കെഎം – എംഡി, കെഎംസിടി ഗ്രൂപ്പ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

X
Top