ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

രാധാകിഷന്‍ ദമാനി പിന്തുണയുള്ള ഓഹരിയില്‍ നിക്ഷേപം കുറച്ച് എല്‍ഐസി

ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എല്‍ഐസി),ഇന്ത്യ സിമന്റ്സ് ലിമിറ്റഡ് ഓഹരികളിലെ നിക്ഷേപം വെട്ടിക്കുറച്ചു. നിലവില്‍ 3.833 ശതമാനം പങ്കാളിത്തമാണ് എല്‍ഐസിയ്ക്ക് കമ്പനിയിലുള്ളത്. മാര്‍ച്ച് 31 വരെ സിമന്റ് നിര്‍മ്മാതാവിന്റെ 4.42 ശതമാനം ഓഹരി പോര്‍ട്ട്ഫോളിയോയിലുണ്ടായിരുന്ന സ്ഥാനത്താണിത്.

58.7 ബേസിസ് പോയിന്റ് കുറവ്. പ്രമുഖ നിക്ഷേപകന്‍ രാധാകിഷന്‍ ദമാനിയുടെ പിന്തുണയുള്ള കമ്പനിയാണ് ഇന്ത്യ സിമന്റ്സ് ലിമിറ്റഡ്. 0.094 ശതമാനം ഉയര്‍ന്ന് 212.25 രൂപയിലാണ് കമ്പനി ഓഹരി ബുധനാഴ്ച ക്ലോസ് ചെയ്തത്.

2007 നവംബര്‍ 21 തൊട്ട് ഇന്ത്യ സിമന്റ്സിന്റെ ഓഹരികള്‍ ഇന്‍ഷൂറന്‍സ് ഭീമന്റെ പോര്‍ട്ട്ഫോളിയോയിലുണ്ട്. 191.59 രൂപ നിരക്കിലാണ് എല്‍ഐസി അന്ന് ഇന്ത്യ സിമന്റ്സിന്റെ ഓഹരി വാങ്ങിയത്. മാര്‍ച്ച് പാദത്തില്‍ ഇന്ത്യ സിമന്റ്സ് എബിറ്റ നഷ്ടം രേഖപ്പെടുത്തി.

വില്‍പന അളവ് അതേസമയം തുടര്‍ച്ചയായി 28 ശതമാനം വര്‍ധിപ്പിക്കാന്‍ അവര്‍ക്കായി.

X
Top