ഇന്ത്യ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്; ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം നിലനിർത്തി ◆ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ദാരിദ്ര്യ മുക്തരായത് 2.5 കോടി ആളുകൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി ◆ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്; ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ ◆ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് വര്‍ഷത്തില്‍ ഒരിക്കലാക്കാന്‍ നീക്കം ◆ റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ◆

എൽഐസിയുടെ ത്രൈമാസ അറ്റാദായം 2,409 കോടി രൂപ

ന്യൂഡൽഹി: മാർച്ചിൽ അവസാനിച്ച പാദത്തിലെ ഏകീകൃത അറ്റാദായം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 2,917.33 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 17.41 ശതമാനം കുറഞ്ഞ് 2,409.39 കോടി രൂപയായതായി അറിയിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി). പ്രസ്തുത പാദത്തിലെ സ്ഥാപനത്തിന്റെ അറ്റ പ്രീമിയം വരുമാനം 1,44,158.84 കോടി രൂപയാണ്. ഇത് മുൻ വർഷം ഇതേ പാദത്തിലെ 1,22,290.64 കോടി രൂപയിൽ നിന്ന് 17.88 ശതമാനം വർധന രേഖപ്പെടുത്തി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം എൽഐസി നടത്തുന്ന ആദ്യ ഫല പ്രഖ്യാപനമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി ഒരു ഓഹരിക്ക് 1.50 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു.
കമ്പനിയുടെ നിക്ഷേപത്തിൽ നിന്നുള്ള വരുമാനം 67,855.59 കോടി രൂപയായി ഉയർന്നു, മുൻവർഷത്തെ പാദത്തിൽ ഇത് 67,684.27 കോടിയായിരുന്നു. കഴിഞ്ഞ വർഷത്തെ നാലാം പാദത്തിലെ 73.94 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസത്തെ സ്ഥിരത അനുപാതം 69.24 ശതമാനമാണ്.ആദ്യ വർഷ പ്രീമിയത്തിൽ നിന്നുള്ള വരുമാനം 32.65 ശതമാനം വർധിച്ച് 14,663.19 കോടി രൂപയായും പുതുക്കൽ പ്രീമിയം 5.37 ശതമാനം വർധിച്ച് 71,472.74.05 കോടി രൂപയായും സിംഗിൾ പ്രീമിയം 33.70 ശതമാനം വർധിച്ച് 58,250.91 കോടി രൂപയായും ഉയർന്നതായി കമ്പനി അറിയിച്ചു.

X
Top