
മുംബൈ: ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) 10 കമ്പനികളിലെ ഓഹരി പങ്കാളിത്തം കുറച്ചു.
മാരുതി സുസുകി ഉള്‍പ്പെടെയുള്ള പത്ത് കമ്പനികളുടെ 20,000 കോടി രൂപ വില വരുന്ന ഓഹരികളാണ് കഴിഞ്ഞ ത്രൈമാസത്തില്‍ എല്‍ഐസി വിറ്റഴിച്ചത്.
മാരുതി സുസുകിയുടെ 43.2 ലക്ഷം ഓഹരികള്‍ എല്‍ഐസി ഈ ത്രൈമാസത്തില്‍ വിറ്റു. മാരുതിയിലെ എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം ഇതോടെ 4.86 ശതമാനത്തില്‍ നിന്നും 3.43 ശതമാനമായി കുറഞ്ഞു. 3814 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
മാരുതി സുസുകിയുടെ ഓഹരി വില കഴിഞ്ഞ ആറ് മാസത്തിനിടെ 26 ശതമാനമാണ് ഉയര്‍ന്നത്. ഓട്ടോമൊബൈല്‍ മേഖലയിലെ ബിസിനസ് മെച്ചപ്പെട്ടതാണ് ഓഹരിയുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.
കൂടുതല്‍ വില്‍പ്പന നടത്തിയ രണ്ടാമത്തെ ഓഹരി പൊതുമേഖലാ കമ്പനിയായ പവര്‍ഗ്രിഡ് ആണ്. പവര്‍ഗ്രിഡ് കഴിഞ്ഞ ആറ് മാസത്തിനിടെ ആറ് ശതമാനം ഇടിവ് നേരിടുകയാണ് ചെയ്‌തത്.
മറ്റൊരു പൊതുമേഖലാ കമ്പനിയായ എന്‍ടിപിസിയിലെ ഓഹരി പങ്കാളിത്തം 9.97 ശതമാനത്തില്‍ നിന്നും 8.61 ശതമാനമായി കുറച്ചു. ഈ വര്‍ഷം 35 ശതമാനം ഉയര്‍ന്ന എന്‍ടിപിസി 2022ല്‍ ഏറ്റവും മികച്ച നേട്ടം നല്‍കിയ നിഫ്‌റ്റി ഓഹരികളിലൊന്നാണ്.
സണ്‍ ഫാര്‍മ, എച്ച്‌എഎല്‍, അള്‍ട്രാടെക് സിമന്റ്, സീമെന്‍സ്, ബ്രിട്ടാനിയ ഇന്റസ്‌ട്രീസ്, ബജാജ് ഓട്ടോ എന്നിവയാണ് എല്‍ഐസി കൂടുതല്‍ വില്‍പ്പന നടത്തിയ മറ്റ് ഓഹരികള്‍.






