ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

വിപണി പങ്കാളിത്തം ഉയര്‍ത്തി എല്‍ഐസി

മുംബൈ: വിപണി പങ്കാളിത്തത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി (LIC). ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) യുടെ കണക്കുകള്‍ പ്രകാരം ജൂണ്‍ അവസാനത്തോടെ 65.42 ശതമാനമായിരുന്ന വിപണി വിഹിതം ജൂലൈയില്‍ 68.57 ശതമാനമായാണ് ഉയര്‍ത്തിയത്.

മുന്‍വര്‍ഷത്തെ ഇതേകാലയളവിലെ 5.11 ശതമാനത്തേക്കാള്‍ കൂടുതലാണിത്. ജൂലൈയില്‍ മൊത്തം 29,117 കോടി രൂപയുടെ പ്രീമിയമാണ് പൊതുമേഖലാ ഭീമന്‍ സമാഹരിച്ചത്. ഒരു വര്‍ഷം മുമ്പ് നേടിയ 12,031 കോടി രൂപയുടെ ഇരട്ടിയിലധികമാണിത്.

7.02 ശതമാനം വിപണി പങ്കാളിത്തവുമായി എസ്ബിഐ ലൈഫാണ് രണ്ടാം സ്ഥാനത്തുള്ളത്. ജൂണിലെ 7.59 ശതമാനത്തേക്കാള്‍ കുറവാണിത്. മുന്‍വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്ബിഐ മൊത്തം പ്രീമിയത്തില്‍ 54 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്, 7,915 കോടി രൂപ.

കഴിഞ്ഞവര്‍ഷം ജുലൈയില്‍ ഇത് 5,145 കോടി രൂപയായിരുന്നു.
ഇന്നലെ ഓഹരി വിപണിയില്‍ 0.88 ശതമാനം ഉയര്‍ന്ന എല്‍ഐസി (LIC) ഓഹരി (12.30ന്) 686.00 രൂപ എന്ന നിലയിലാണ് വിപണിയില്‍ വ്യാപാരം നടത്തുന്നത്.

X
Top