നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

എല്‍ഐസി ഒരു മാസം കൊണ്ട്‌ 33% ഉയര്‍ന്നു

മുംബൈ: പൊതുമേഖലാ ഓഹരികളുടെ വിലയിലുണ്ടായ മുന്നേറ്റം രാജ്യത്തെ ഏറ്റവും വലിയ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയായ എല്‍ഐസിയിലും കുതിപ്പിന്‌ വഴിയൊരുക്കി. കഴിഞ്ഞ ഒരു മാസം കൊണ്ട്‌ എല്‍ഐസിയുടെ ഓഹരി വില 33 ശതമാനമാണ്‌ ഉയര്‍ന്നത്‌. ഇന്നലെ എല്‍ഐസിയുടെ ഓഹരി വില 800 രൂപക്ക്‌ മുകളിലേക്ക്‌ ഉയര്‍ന്നു.

ഒരു വര്‍ഷത്തിനിടെ ആദ്യമായാണ്‌ ഈ നിലവാരത്തിലേക്ക്‌ എല്‍ഐസി ഓഹരി വില എത്തുന്നത്‌. ഇന്ന്‌ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയായ 810.25 രൂപ രേഖപ്പെടുത്തി.

അതേ സമയം 2022ല്‍ ഐപിഒ നടത്തിയപ്പോഴുണ്ടായിരുന്ന ഇഷ്യു വിലയായ 949 രൂപയില്‍ നിന്നും 16 ശതമാനത്തോളം താഴെയായാണ്‌ എല്‍ഐസി വ്യാപാരം ചെയ്യുന്നത്‌. 21,000 കോടി രൂപയായിരുന്നു എല്‍ഐസി ഐപിഒ വഴി സമാഹരിച്ചത്‌.

വിവിധ ബ്രോക്കറേജുകള്‍ എല്‍ഐസിയെ അപ്‌ഗ്രേഡ്‌ ചെയ്‌തതും ഓഹരി വാങ്ങാനുള്ള ശുപാര്‍ശ നല്‍കിയതും വിലയിലെ മുന്നേറ്റത്തിന്‌ വഴിയൊരുക്കി. ലൈഫ്‌ ടൈം ഗ്യാരന്റീഡ്‌ റിട്ടേണ്‍ പ്ലാന്‍ ആയ ജീവന്‍ ഉത്സവ്‌ സ്‌കീം വിപണിയിലെത്തിച്ചത്‌ എല്‍ഐസിയുടെ വരുമാനം ഉയര്‍ത്തുമെന്ന പ്രതീക്ഷയും അനുകൂല ഘടകമായി.

2023-24 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ത്രൈമാസത്തില്‍ എല്‍ഐസിയുടെ മൊത്തം പ്രീമിയം വരുമാനം മുന്‍വര്‍ഷ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 18.7 ശതമാനം കുറഞ്ഞിരുന്നു.

അതേ സമയം പുതിയ പോളിസി പ്രീമിയം വരുമാനം ഉയര്‍ത്താന്‍ സഹായകമാകുമെന്നാണ്‌ പ്രതീക്ഷ. കമ്പനിയുടെ വിപണിമൂല്യം അഞ്ച്‌ ലക്ഷം കോടി രൂപക്ക്‌ മുകളിലാണ്‌ ഇപ്പോള്‍. വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ കമ്പനിയാണ്‌ എല്‍ഐസി.

എല്‍ഐസിയുടെ ഐപിഒ വഴി ഓഹരി നിക്ഷേപത്തിലേക്ക്‌ കടന്നവരുടെ എണ്ണം ഗണ്യമാണ്‌. ചെറുകിട നിക്ഷേപകരാണ്‌ എല്‍ഐസിയുടെ ഐപിഒ വിജയമാക്കി മാറ്റിയത്‌. എന്നാല്‍ അവര്‍ക്ക്‌ ലിസ്റ്റിംഗിനു ശേഷം നിരാശപ്പെടേണ്ടി വന്നു.

X
Top