എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

പത്ത് ഓഹരികളിലെ നിക്ഷേപത്തില്‍നിന്ന് എല്‍ഐസിക്കുണ്ടായ ലാഭം 65,500 കോടി

വിപണിയിലെ തിരുത്തലിനിടയെും ഓഹരി നിക്ഷേപത്തില് നിന്ന് മികച്ച നേട്ടമുണ്ടാക്കി ലൈഫ് ഇന്ഷുറന്സ് കോര്പറേഷന് ഓഫ് ഇന്ത്യ. മാര്ച്ചില് അവസാനിച്ച സാമ്പത്തിക വര്ഷം 10 കമ്പനികളുടെ ഓഹരികളില് നിന്ന് മാത്രമായി എല്.ഐ.സി നേടിയത് 65,500 കോടി രൂപ.

നിഫ്റ്റിയും സെന്സെക്സും യഥാക്രമം 1.76 ശതമാനവും 0.49ശതമാനവും നഷ്ടംനേരിട്ടപ്പോഴാണ് എല്.ഐ.സിയുടെ നേട്ടമെന്നതും ശ്രദ്ധേയമാണ്. വിപണിയില് തകര്ച്ചയുണ്ടാകുമ്പോള് ഗുണമേന്മയുള്ള മികച്ച ഓഹരികള് ശേഖരിച്ച് വില ഉയരുമ്പോള് ലാഭമെടുക്കുന്ന(കോണ്ട്രേറിയന്) നിക്ഷേപ രീതി ഫലപ്രദമായി നടപ്പാക്കിയതാണ് എല്.ഐ.സിക്ക് നേട്ടമായത്.

റിലയന്സ് ഇന്ഡസ്ട്രീസ്, ഐടിസി, ടിസിഎസ്. ഐസിഐസിഐ ബാങ്ക്, ഇന്ഫോസിസ്, എസ്ബിഐ, എല്ആന്ഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി ലിമിറ്റഡ് എന്നീ ഓഹരികളിലെ നിക്ഷേപമാണ് മികച്ച നേട്ടമുണ്ടാക്കാന് സഹായിച്ചത്. പത്ത് ഓഹരികളില് ഹിന്ദുസ്ഥാന് യുണിലിവറിലെ നിക്ഷേപം മാത്രമാണ് നഷ്ടത്തിലായത്.

എല്.ഐ.സിയുടെ പോര്ട്ട്ഫോളിയോയില് 50ശതമാനം വിഹിതവും ഈ പത്ത് ഓഹരികളിലാണ്. നിക്ഷേപത്തില് നിന്ന് മികച്ച നേട്ടം ലഭിച്ചതോടെ ഓഹരി ഉടമകള്ക്കും (സര്ക്കാരിനും) കാര്യമായ ലാഭവിഹിതം ഇത്തവണ പ്രതീക്ഷിക്കാം. വിപണി അധിഷ്ഠിത പോളിസി ഉടമകള്ക്ക് ഉയര്ന്ന ബോണസും ലഭിക്കും.

മാര്ച്ച് 31വരെയുള്ള വിലയിരുത്തല് പ്രകാരം എല്ഐസിയുടെ കൈവശമുള്ള 10 മുന് നിര കമ്പനികളുടെ മൂല്യം 4.65 ലക്ഷം കോടിയാണെന്നാണ് കണക്ക്. 300 ഓളം കമ്പനികളിലായുള്ള എല്ഐസിയുടെ മൊത്തം ഓഹരി മൂല്യം ഒമ്പത് ലക്ഷം കോടി രൂപയോളം വരും.

2022 സാമ്പത്തിക വര്ഷത്തെ അപേക്ഷിച്ച് 2023ല് മുന്നിര കമ്പനികളിലുള്ള എല്ഐസിയുടെ നിക്ഷേപ മൂല്യത്തില് കാര്യമായ വര്ധനവുണ്ടായതായി കാണാം. റിലയന്സ് ഇന്ഡസ്ട്രീസിലെ നിക്ഷേപ മൂല്യം 13,121.4 കോടിയായി. ഐടിസിയുടേത് 17,994 കോടിയായും ടിസിഎസിന്റേത് 5,926.7 കോടിയായും ഉയര്ന്നു.

ഐസിഐസിഐ ബാങ്കിന്റെ ഓഹരിയിലെ മൂല്യം 4,920 കോടിയായും ഇന്ഫോസിസിന്റെ മൂല്യം 2,662.8 കോടിയായും കുതിച്ചു. അതേസമയം ഹിന്ദുസ്ഥാന് യുണിലിവറിന്റെ എല്ഐസിയുടെ നിക്ഷേപ മൂല്യത്തില് 1,379.7 കോടിയുടെ നഷ്ടമുണ്ടായി.

നടപ്പ് സാമ്പത്തിക വര്ഷം 2.4 ലക്ഷം കോടി രൂപ ഓഹരിയില് നിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി. എല്.ഐ.സിയുടെ എക്കാലത്തെയും വലിയ നിക്ഷേപമാകും ഇത്.

X
Top