നവീകരണ, സ്വാശ്രയത്വ ലക്ഷ്യങ്ങള്‍ ഉന്നം വച്ച്ഒരു ലക്ഷം കോടി രൂപയുടെ ഡീപ്പ്‌ടെക്ക് പദ്ധതിഐടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ സൃഷ്ടിക്കാൻ സർക്കാർപ്രീമിയം കോ-വർക്കിംഗ് സ്‌പേസുമായി ഇൻഫോപാർക്ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം

എല്‍ഐസി ഇക്വിറ്റി പോര്‍ട്ട്‌ഫോളിയോ ജൂലൈയില്‍ നേരിട്ട നഷ്ടം 60000 കോടി രൂപ

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ഓഹരി പോര്‍ട്ട്ഫോളിയോ ജൂലൈയില്‍ കനത്ത നഷ്ടം നേരിട്ടു. ബ്ലൂചിപ്പ് ഓഹരികളുടെ തകര്‍ച്ചയെ തുടര്‍ന്ന് 66,000 കോടി രൂപയുടെ നഷ്ടമാണ് കമ്പനിയ്ക്കുണ്ടായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍), ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) തുടങ്ങിയ പ്രധാന കമ്പനി ഓഹരികള്‍ ഗണ്യമായ തോതില്‍ ഇടിവ് നേരിടുകയായിരുന്നു.

ഇത് എല്‍ഐസിയുടെ ഹോള്‍ഡിംഗുകളെ ബാധിച്ചു. 2025 ജൂണ്‍ അവസാനത്തില്‍ 15.94 ലക്ഷം കോടി രൂപയായിരുന്ന എല്‍ഐസിയുടെ ഇക്വിറ്റി പോര്‍ട്ട്‌ഫോളിയോ മൂല്യം ജൂലൈയില്‍ 15.28 ലക്ഷം കോടി രൂപയിലാണ്. 4.15 ശതമാനം ഇടിവ്.

എല്‍ഐസിയുടെ ഏറ്റവും വലിയ ഹോള്‍ഡിംഗായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി ജൂലൈയില്‍ 7 ശതമാനമാണ് ഇടിഞ്ഞത്. ടിസിഎസിന്റെ ഓഹരി വില 12.24 ശതമാനവും ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് 30 ശതമാനവും തിരിച്ചടി നേരിട്ടു.

റിലയന്‍സ് പവര്‍ 24.72 ശതമാനം, ഭാരത് ഡൈനാമിക്‌സ് 16.73 ശതമാനം, എസ്ബിഐ കാര്‍ഡ്‌സ് 15.01 ശതമാനം, മസ്‌ഗോണ്‍ ഡോക്ക് 14.54 ശതമാനം എന്നിങ്ങനെയാണ് മറ്റ് ഹോള്‍ഡിംഗുകള്‍ നേരിട്ട നഷ്ടം. റിലയന്‍സിന്റെയും ടിസിഎസിന്റെയും തകര്‍ച്ച കൊണ്ട് മാത്രം പോര്‍ട്ട്‌ഫോളിയോയിയില്‍ യഥാക്രമം 10,146 കോടി രൂപയുടേയും 7457 കോടി രൂപയുടേയും ഇടിവുണ്ടായി.

എച്ച്‌സിഎല്‍ ടെക്‌നോളജീസും ഇന്‍ഫോസിസും ടെക് മഹീന്ദ്രയും യഥാക്രമം 3751 കോടി രൂപയും 3744 കോടി രൂപയും 2253 കോടി രൂപയും ചോര്‍ത്തിയപ്പോള്‍ ബാങ്കിംഗ്, ഫിനാന്‍സ് മേഖലയില്‍ ഐഡിബിഐ ബാങ്ക് കാരണം 5707 കോടി രൂപയുടേയും ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ കാരണം യഥാക്രമം 3200 കോടി രൂപയുടേയും 2531 കോടി രൂപയുടേയും നഷ്ടമുണ്ടായി.

അതേസമയം ഐസിഐസിഐ ബാങ്ക് 1324 കോടി രൂപയും പതഞ്ജലി ഫുഡ്‌സ് 768 കോടി രൂപയും എച്ച്ഡിഎഫ്‌സി ബാങ്ക് 615 കോടി രൂപയും ജെഎസ്ഡബ്ല്യു സ്റ്റീല്‍ 422 കോടി രൂപയും മാരുതി സുസുക്കി 365 കോടി രൂപയും അംബുജ സിമന്റ് 250 കോടി രൂപയും പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ത്തു.

X
Top