കൂടുതൽ പൊതുമേഖല ബാങ്കുകൾ സ്വകാര്യമേഖലയിലേക്കെന്ന സൂചനയുമായി കേന്ദ്രസർക്കാർ ◆ ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് വേണ്ടി ദേശീയ സാമൂഹിക സുരക്ഷാ ബോർഡ് രൂപീകരിച്ചു ◆ കേന്ദ്രത്തിന്റെ ധനക്കമ്മി 7.14 ലക്ഷം കോടി രൂപ ◆ രാജ്യത്ത് വിലക്കയറ്റം കുത്തനെ ഉയർന്നു ◆ നവംബർ മുതൽ ഓൺലൈൻ വ്യാപാരികൾക്ക് ഓഫിസുകളില്ലാതെ പുതിയ സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാം ◆

എൽജിക്ക് 10 ലക്ഷം എസികളുടെ റെക്കോർഡ് വില്പന

കൊച്ചി: 2026-27 സാമ്പത്തിക വർഷത്തിൻറെ ആദ്യ പാദത്തിൽ എൽജി ഇലക്ട്രോണിക്സ് ഇന്ത്യ 10 ലക്ഷം എയർ കണ്ടീഷണറുകളുടെ റെക്കോർഡ് വിൽപ്പന കൈവരിച്ച് ഇന്ത്യൻ എസി വിപണിയിലെ മുന്നേറ്റം കൂടുതൽ ഉറപ്പിച്ചു.

കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ വേനൽക്കാല തുടക്കമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. മികച്ച നിർവഹണ ശേഷി, കാര്യക്ഷമമായ വിതരണ ശൃംഖല, പുതിയ ബി.ഇ.ഇ സ്റ്റാർ റേറ്റഡ് മോഡലുകളുടെ നേരത്തെയുള്ള ലോഞ്ച്, ഐസിസി വേൾഡ് കപ്പ് കാലയളവിലെ മാർക്കറ്റിംഗ് ക്യാമ്പെയിൻ എന്നിവ ഈ വിജയത്തിന് പ്രധാന കാരണങ്ങളായി.

ഈ നേട്ടം ഉപഭോക്താക്കളുടെ വിശ്വാസത്തിൻറെയും കമ്പനിയുടെ പ്രതിബദ്ധതയുടെയും തെളിവാണെന്ന് മാനേജിംഗ് ഡയറക്ടർ ഹോംഗ് ജൂ ജോൺ പറഞ്ഞു. നവീകരണം, ലോക്കലൈസേഷൻ, വിതരണ ശൃംഖല എന്നിവയിൽ നിക്ഷേപം തുടരുന്നതിനൊപ്പം ശ്രീ സിറ്റിയിലെ നിർമ്മാണ സൗകര്യം വിപുലീകരിച്ചുകൊണ്ട് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയോടുള്ള പ്രതിബദ്ധതയും എൽജി ശക്തിപ്പെടുത്തും.

വിവിധ ഉപഭോക്തൃ ആവശ്യങ്ങൾ ലക്ഷ്യമിട്ട് അവതരിപ്പിച്ച എസൻഷ്യൽ സീരീസ് ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന എസി ശ്രേണികളും ഈ റെക്കോർഡ് പ്രകടനത്തിന് പിന്തുണയായിട്ടുള്ളതായും വിലയിരുത്തപ്പെടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

X
Top