ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

എല്‍ജി ഇന്ത്യയുടെ വിപണിമൂല്യം കൊറിയന്‍ കമ്പനിയുടേതിന്‌ തുല്യം

ക്‌ടോബര്‍ 7 മുതല്‍ ഐപിഒ നടത്തുന്ന എല്‍ജി ഇലക്‌ട്രോണിക്‌സ്‌ ഇന്ത്യയുടെ വിപണിമൂല്യം ദക്ഷിണകൊറിയയിലെ പിതൃസ്ഥാപനത്തിന്റേതിന്‌ ഏതാണ്ട്‌ തുല്യമാണ്‌. 1080-1140 രൂപയാണ്‌ എല്‍ജി ഇലക്‌ട്രോണിക്‌സ്‌ ഇന്ത്യയുടെ ഇഷ്യു വില. ഉയര്‍ന്ന ഇഷ്യു വിലയുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ വിപണിമൂല്യം 870 കോടി ഡോളര്‍ (ഏകദേശം 77,000 കോടി രൂപ) ആണ്‌.

പിതൃസ്ഥാപനമായ കൊറിയന്‍ കമ്പനി എല്‍ജി ഇലക്‌ട്രോണിക്‌സിന്റെ വിപണിമൂല്യം 890 കോടി ഡോളറാണ്‌. ഒക്‌ടോബര്‍ 9 വരെയാണ്‌ എല്‍ജി ഇലക്‌ട്രോണിക്‌സ്‌ ഇന്ത്യയുടെ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. ഒക്‌ടോബര്‍ 14ന്‌ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും. ഐപിഒയിലൂടെ കമ്പനി 11,607 കോടി രൂപയാണ്‌ സമാഹരിക്കുന്നത്‌. പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) ആണ്‌.

ഒഎഫ്‌എസ്‌ വഴി പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളും ആയിരിക്കും ഓഹരി വില്‍പ്പന നടത്തുന്നത്‌. പുതിയ ഓഹരികളുടെ വില്‍പ്പനയില്ല. കഴിഞ്ഞ ഏപ്രിലില്‍ വിപണിയിലെ ചാഞ്ചാട്ടം മൂലം എല്‍ജി ഇലക്ട്രോണിക്‌സ്‌ ഐപിഒ പദ്ധതി തല്‍ക്കാലം മരവിപ്പിച്ചു നിര്‍ത്തുകയായിരുന്നു. വിപണി സ്ഥിരതയാര്‍ജിച്ചതോടെയാണ്‌ ഒക്‌ടോബറില്‍ ഐപിഒ നടത്താന്‍ തീരുമാനിച്ചത്‌. എല്‍ജി 10.18 കോടി ഓഹരികളാണ്‌ വില്‍ക്കുന്നത്‌.

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ കഴിഞ്ഞ വര്‍ഷമാണ്‌ ഐപിഒ നടത്തിയത്‌. ഇന്ത്യന്‍ വിപണി കണ്ട ഏറ്റവും വലിയ ഐപിഒ ആയിരുന്നു ഇത്‌. ഈ വര്‍ഷത്തെ മൂന്നാമത്തെ വലിയ ഐപിഒ ആയിരിക്കും എല്‍ജിയുടേത്‌. ടാറ്റാ കാപ്പിറ്റല്‍ (15,511.87 കോടി രൂപ), എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ (12,500 കോടി രൂപ) എന്നിവയാണ്‌ ഈ വര്‍ഷത്തെ ഏറ്റവും വലിയ രണ്ട്‌ ഐപിഒകള്‍.

X
Top