പ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം

ലെന്‍സ്‌ഫെഡ് ജില്ലാ സമ്മേളനം തുടങ്ങി

വയനാട്: എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്റെ (ലെന്‍സ്‌ഫെഡ്) പതിനാലാമത് ജില്ലാ സമ്മേളനം നടത്തി. ബത്തേരി നിർമാണ മേഖലയിൽ ജില്ലയ്‌ക്ക്‌ മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന്‌ ലെൻസ്‌ഫെഡ്‌ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചായത്ത്–നഗരസഭ തരംതിരിച്ചുള്ള കെട്ടിട നിർമാണത്തിലെ ഉയരത്തിലുള്ള നിയന്ത്രണം ഒഴിവാക്കണം. സമ്മേളനം മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനംചെയ്‌തു. ലെൻസ്‌ഫെഡ്‌ ജില്ലാ പ്രസിഡന്റ്‌ അറക്കൽ ഹാരിസ് അധ്യക്ഷനായി. ജില്ലാ ജോയിന്റ്‌ സെക്രട്ടറി മുസ്തഫ അനുശോചന പ്രമേയം അവതരിപ്പിച്ചു.

എറണാകുളം ജില്ലയിലെ സമ്മേളനം തൃപ്പൂണിത്തുറയിൽ നടന്നു. ജില്ലയിലെ 1200 എന്‍ജിനിയര്‍മാരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. പൊതു സമ്മേളനം കെ ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍ കെഎസ് അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പിഎല്‍ ബാബു മുഖ്യാതിഥിയായി. ലെന്‍സ്‌ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിന്‍ സുധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കറസ്‌പോണ്ടന്‍സ് സെക്രട്ടറി അനില്‍കുമാര്‍ പി ബി, ജില്ലാ സെക്രട്ടറി സിമി പ്രജീഷ്, ജില്ലാ ട്രഷറര്‍ ലാലു ജേക്കബ്, സംഘാടക സമിതി കണ്‍വീനര്‍ സോണി ടി, ജില്ലാ പിആര്‍ഒ വി ടി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സിയോണ്‍ ഓഡിറ്റോറിയത്തില്‍  മെഗാ ബില്‍ഡ് എക്‌സ്‌പോയും നടത്തി. വിവിധ നിര്‍മാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 35 സ്റ്റാളുകളാണ് എക്‌സ്‌പോയില്‍ ഉണ്ടായിരുന്നത്.

X
Top