ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

നിയമനം കുറച്ച് മുന്‍നിര ഐടി കമ്പനികള്‍

ന്യൂഡല്‍ഹി: മുന്‍നിര ഐടി കമ്പനികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ടെക് എന്നിവ 2023 സാമ്പത്തിക വര്‍ഷത്തില്‍ നിയമനം കുറച്ചു. ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് 1.97 ലക്ഷത്തില്‍ നിന്ന് 68,886 ആയി കുറയുകയായിരുന്നു. 65 ശതമാനം ഇടിവ്.

ആഗോള ബാങ്ക് പ്രതിസന്ധിയും മാക്രോ ഇക്കണോമിക് പ്രശ്‌നങ്ങളും ലാഭക്ഷമത കുറയ്ക്കുന്നതാണ് കാരണം. നിയമനം ഡിമാന്‍ഡിന്റെ സൂചകമായി കണക്കാക്കപ്പെടുന്നു, 2023 നാലാംപാദത്തില്‍ തന്നെ സമ്മര്‍ദ്ദം ശക്തമായിരുന്നു.

നാലാംപാദത്തില്‍ മുന്‍സാമ്പത്തികവര്‍ഷത്തിന്റെ ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റ റിക്രൂട്ട്മെന്റ് 98.7 ശതമാനം കുറഞ്ഞു. ടിസിഎസ് എച്ച്സിഎല്‍,ഇന്‍ഫോസിസ് എന്നിവ നാലാംപാദത്തില്‍ വെറും 884 പേരെയാണ് നിയമിച്ചത്.

2022 നാലാംപാദത്തില്‍ 68257 പേരെ നിയമിച്ച സ്ഥാനത്താണിത്. 2023 മൂന്നാംപാദത്തില്‍ 2375 പേരെ നിയമിക്കാന്‍ കമ്പനികള്‍ തയ്യാറായിരുന്നു.

X
Top