പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ഐപിഒ: ഓഹരിയൊന്നിന് 150-158 രൂപ വില നിശ്ചയിച്ച് ലക്ഷ്മി ഇന്ത്യ ഫിനാന്‍സ്

മുംബൈ: രാജസ്ഥാന്‍ ആസ്ഥാനമായ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി (എന്‍ബിഎഫ്‌സി), ലക്ഷ്മി ഇന്ത്യ ഫിനാന്‍സ് ലിമിറ്റഡ് ഐപിഒ പ്രൈസ് ബാന്റായി 150-158 രൂപ നിശ്ചയിച്ചു. ജൂലൈ 29 മുതല്‍ 31 വരെയാണ് പ്രാഥമിക ഓഫര്‍. ജൂലൈ 28 ന് ആങ്കര്‍ നിക്ഷേപകര്‍ക്ക് ഓഹരികള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാം.

അലോട്ട്‌മെന്റ് തീയതി ആഗസ്റ്റ് 1 ന് നിശ്ചയിക്കും. ആഗസ്റ്റ് 5 നായിരിക്കും ലിസ്റ്റിംഗ്. 1.04 കോടി ഓഹരികളുടെ ഫ്രഷ് ഇഷ്യുവും 56.38 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും ഉള്‍ക്കൊള്ളുന്നതാണ് ഐപിഒ. 252 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

മൂലധന സമാഹരണം ഉദ്ദേശിച്ചാണ് ഐപിഒ എന്ന് കമ്പനി സമര്‍പ്പിച്ച പ്രാഥമിക രേഖകള്‍ വ്യക്തമാക്കുന്നു. രാജസ്ഥാന്‍, ഗുജ്‌റാത്ത്, മധ്യപ്രദേശ്, ചത്തിസ്ഗഢ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായി 158 ബ്രാഞ്ചുകളുള്ള ലക്ഷ്മി ഫിനാന്‍സ് എംഎസ്എംഇ, വാഹന, നിര്‍മ്മാണ വായ്പകള്‍ നല്‍കുന്ന എന്‍ബിഎഫ്‌സിയാണ്. 2025 മാര്‍ച്ച് വരെയുള്ള അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എംയുഎം) 1277 കോടി രൂപ.

മുന്‍വര്‍ഷത്തിലിത് 961.4 കോടി രൂപയായിരുന്നു. ഇതില്‍ എംഎസ്എംഇ വായ്പകളുടെ പങ്ക് 76.34 ശതമാനവും വാഹന വായ്പ 16.12 ശതമാനവുമാണ്.

2025 സാമ്പത്തികവര്‍ഷത്തെ ലാഭം 58.7 ശതമാനമുയര്‍ന്ന് 35.9 കോടി രൂപയായി. അറ്റ പലിശ വരുമാനം 43.4 ശതമാനമുയര്‍ന്ന് 116.7 കോടി രൂപ. അതേസമയം മൊത്തം നിഷ്‌ക്രിയ ആസ്തി 0.73 ശതമാനത്തില്‍ നിന്നും 1.07 ശതമാനമായി ഉയര്‍ന്നു.

X
Top