സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് വരുമാന വര്‍ദ്ധനവ് അനിവാര്യം- സാമ്പത്തിക വിദഗ്ധര്‍വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളംരാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്; പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടിഇന്ത്യൻ കയറ്റുമതി ജൂണിൽ 3,514 കോടി ഡോളറിലെത്തിഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കും

അനധികൃതമായ വായ്പകൾ തടയാൻ നിയമം വരുന്നു

ന്യൂഡൽഹി: അനധികൃതമായ വായ്പകൾ തടയാൻ നിയമം വരുന്നു. തട്ടിപ്പ് വായ്പകൾ തടയാനുള്ള ബിൽ ഈ മാസം 21ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചേക്കും.

നേരിട്ടോ ഓൺലൈൻ ആയോ ഇത്തരം വായ്പകൾ നൽകുന്നവർക്ക് 7 വർഷം വരെ തടവും ഒരു കോടി രൂപ പിഴയും നൽകാൻ വ്യവസ്ഥയുണ്ടായിരിക്കും. വായ്പ തിരിച്ചടവിന്റെ പേരിൽ വ്യക്തികളെ ദ്രോഹിച്ചാൽ 10 വർഷം വരെ തടവും പിഴയും ലഭിക്കും.

വായ്പയെടുത്തയാൾ, വായ്പ നൽകിയയാൾ എന്നിവർ വിവിധ സംസ്ഥാനങ്ങളിലാണെങ്കിൽ സിബിഐക്ക് കേസ് കൈമാറാനും ബില്ലിൽ വ്യവസ്ഥയുണ്ടാകുമെന്നാണ് സൂചന. ഈടുവച്ച സ്വത്തുക്കളും സംസ്ഥാനത്തിനു പുറത്താണെങ്കിലും സിബിഐക്ക് അന്വേഷിക്കാം.

തട്ടിപ്പിൽ ഉൾപ്പെട്ട തുക നിശ്ചിത പരിധിയിൽ കൂടിയാലും പൊതുതാൽപര്യത്തിന്റെ പേരിൽ സിബിഐക്ക് വരാം. ഓൺലൈൻ വായ്പ തട്ടിപ്പുകൾ ഒട്ടേറെപ്പേരുടെ ആത്മഹത്യകളിലേക്കു വരെ നയിച്ചിരുന്നു. ഇത്തരം പ്രശ്നങ്ങൾ തടയാനാണ് നിയമനിർമാണം. രാജ്യത്തെ അംഗീകൃത വായ്പ ആപ്പുകളുടെ പട്ടിക (വൈറ്റ്‍ലിസ്റ്റ്) റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.

ഓൺലൈൻ വായ്പ തട്ടിപ്പുകൾ പെരുകുന്ന സാഹചര്യത്തിലായിരുന്നു ആർബിഐയുടെ നിർണായക നടപടി. 1,600 അംഗീകൃത ആപ്പുകളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. വായ്പയെടുക്കുന്ന ഒരു വ്യക്തിക്ക് അയാളെടുക്കുന്ന വായ്പ അംഗീകൃതമായ ആപ്പിൽ നിന്നാണോയെന്ന് ഇതുവഴി പരിശോധിക്കാം.

ഇൻഷുറൻസ് മേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപത്തിനുള്ള പരിധി 74 ശതമാനമായിരുന്നത് 100 ശതമാനമാക്കി ഉയർത്താനുള്ള ബില്ലും പാർലമെന്റിന്റെ പരിഗണനയ്ക്ക് എത്തും.

X
Top