
മുംബൈ: ലാന്റ്മാര്‍ക്ക് കാര്‍സ് പ്രാഥമിക പബ്ലിക് ഓഫറിംഗ് അടുത്ത ചൊവ്വാഴ്ച (ഡിസംബര്‍ 13) നടക്കും. 481-506 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. മാര്‍ക്കറ്റ് നിരീക്ഷകര്‍ പറയുന്നതനുസരിച്ച് 55 രൂപ പ്രീമിയത്തിലാണ് ഗ്രേ മാര്‍ക്കറ്റില്‍ ഓഹരി ട്രേഡ് ചെയ്യപ്പെടുന്നത്.
150 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 402 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമുള്‍പ്പെടുന്നതാണ് ഐപിഒ. 552 കോടി രൂപയാണ് ഇഷ്യു വലിപ്പം. പുതിയ വാഹനങ്ങളുടെ ചില്ലറ വില്‍പ്പന, വാഹനങ്ങളുടെ സര്‍വീസ്, റിപ്പയര്‍, സ്‌പെയര്‍ പാര്‍ട്‌സ്, ലൂബ്രിക്കന്റുകള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന, പ്രീ-ഉടമസ്ഥതയിലുള്ള പാസഞ്ചര്‍ വാഹനങ്ങള്‍ വില്‍ക്കല്‍, മൂന്നാം കക്ഷി ഫിനാന്‍ഷ്യല്‍, ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ വിതരണം എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപഭോക്തൃ മൂല്യ ശൃംഖലകളും പ്രദാനം ചെയ്യുന്ന സ്ഥാപനമാണ് ലാന്റ്മാര്‍ക്ക്.
1998 ല്‍ ഹോണ്ടയുടെ ഡീലര്‍ഷിപ്പ് ഏറ്റെടുത്താണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിലവില്‍ 8 നഗരങ്ങളിലായി 112 ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. മെഴ്സിഡസ് ബെന്‍സ്, ഹോണ്ട, ജീപ്പ്, ഫോക്സ്വാഗണ്‍, റെനോ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഡീലര്‍ഷിപ്പുകളുള്ള ഇന്ത്യയിലെ പ്രമുഖ പ്രീമിയം ഓട്ടോമോട്ടീവ് റീട്ടെയില്‍ ബിസിനസ്സാണ് ലാന്‍ഡ്മാര്‍ക്ക്.