രാജ്യത്തെ എൽപിജി, ക്രൂഡോയിൽ സ്റ്റോക്ക് ഇങ്ങനെപഞ്ചസാര കയറ്റുമതിക്ക് നിരോധനവുമായി കേന്ദ്രംകല്‍ക്കരി വാതകമാക്കും; 37,500 കോടി രൂപയുടെ വമ്പന്‍ പ്രോത്സാഹന പദ്ധതിക്ക് അനുമതിഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ വന്‍ വര്‍ധനവ്മൊത്തവില സൂചിക 42 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്തെ തൊഴില്‍ സമരങ്ങള്‍ കുത്തനെ കുറഞ്ഞു; 40 വര്‍ഷത്തിനിടെ സമരങ്ങളുടെ കുറവ് 94%

തിരുവനന്തപുരം: കേരളത്തില്‍ നിക്ഷേപം വരാത്തതിന് ഇനി തൊഴില്‍സമരങ്ങളെ പഴിക്കാനാവില്ല. ഏതാനും വർഷങ്ങളായി സംസ്ഥാനത്തെ തൊഴില്‍ പ്രക്ഷോഭങ്ങള്‍ വൻതോതില്‍ കുറഞ്ഞെന്നാണ് ധനവകുപ്പിനു കീഴിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് (പി.പി.ആർ.ഐ.) നടത്തിയ പഠനം വെളിപ്പെടുത്തുന്നത്.

1960-70 കാലത്ത് വമ്ബിച്ച തൊഴില്‍പ്രക്ഷോഭങ്ങള്‍ക്കു സാക്ഷിയായ കേരളത്തില്‍ 2018-ല്‍ നടന്നത് ഏഴുസമരങ്ങള്‍മാത്രം. 2023-ല്‍ രാജ്യത്തെ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ റാങ്കിങ്ങില്‍ കേരളം ഒന്നാമതെത്തിയതും ഈ പശ്ചാത്തലത്തില്‍.

നാലുദശാബ്ദങ്ങള്‍ക്കുള്ളില്‍ സമരങ്ങളുടെ കുറവ് 94 ശതമാനം. 1979-ല്‍ രാജ്യത്ത് 2676 തൊഴില്‍സമരങ്ങള്‍ ഉണ്ടായപ്പോള്‍ 1985-ല്‍ 1320 ആയി. 2018-ല്‍ 69 ഉം. 1979-ല്‍ തൊഴില്‍ദിനനഷ്ടം മൂന്നരക്കോടിയായിരുന്നു. 2018-ല്‍ 16 ലക്ഷമായി.

ഓരോ സംസ്ഥാനത്തെയും വ്യവസായതർക്കം, തൊഴില്‍പ്രക്ഷോഭം എന്നിവയെക്കുറിച്ച്‌ ലേബർബ്യൂറോ വാർഷികാടിസ്ഥാനത്തില്‍ റിപ്പോർട്ട് പുറത്തുവിടാറുണ്ട്. പക്ഷേ, 2018 വരെയുള്ള കണക്കുകളേ ലഭ്യമുള്ളൂ.

X
Top