Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ബിഹാര്‍ സ്വദേശിയുടെ കേരള സ്റ്റാര്‍ട്ടപ്പിന് 40 ലക്ഷം രൂപ ധനസഹായം

കൊച്ചി: ബിഹാര്‍ സ്വദേശിയായ സമീര്‍ദയാല്‍ സിംഗ് കേരളത്തില്‍ ആരംഭിച്ച ഹംബിള്‍എക്സ് സൊല്യൂഷന്‍സിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സീഡിംഗ് കേരളയിലൂടെ 40 ലക്ഷം രൂപ ധനസഹായം ലഭിച്ചു.

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ(കുസാറ്റ്) പഠനത്തിന് ശേഷം 2018ലാണ് സമീര്‍ ദയാല്‍ സിംഗ് തന്‍റെ സ്റ്റാര്‍ട്ടപ്പ് ഇവിടെ ആരംഭിച്ചത്.

പൊതുശൗചാലയങ്ങള്‍ വൃത്തിയാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസിലാക്കിയാണ് ഈ സോഫ്റ്റ്വെയര്‍ കമ്പനി തുടങ്ങാന്‍ സമീര്‍ തീരുമാനിച്ചത്. ശുചിമുറി നിരീക്ഷണ സോഫ്റ്റ് വെയറായിരുന്നു അവര്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്.

ഹൗസ് കീപ്പിംഗ്, ഫെസിലിറ്റിമാനേജ്മന്‍റ്, ഉപഭോക്തൃ പ്രതികരണം എന്നീ വിഭാഗത്തിലുള്ള സോഫ്റ്റ്വെയര്‍ സേവനങ്ങളാണ് ഹംബിള്‍എക്സ് നല്‍കുന്നത്.

ധനസഹായത്തിന്‍റെ 60 ശതമാനം പുതിയ പദ്ധതികള്‍ക്കായി നീക്കിവയ്ക്കുമെന്ന് സമീര്‍ പറഞ്ഞു. ക്രയശേഷി കൂട്ടുന്നതിനായാണ് ബാക്കി തുക നീക്കിവയ്ക്കുന്നതെന്നും ബിഹാറിലെ വാല്‍മീകി നഗര്‍ സ്വദേശിയായ അദ്ദേഹം പറഞ്ഞു. 2013 മുതല്‍ 17 വരെയാണ് അദ്ദേഹം കുസാറ്റില്‍ പഠിച്ചത്.

മാര്‍ച്ച് ആറിന് നടന്ന സീഡിംഗ് കേരള സമ്മേളനത്തില്‍ 18.4 കോടി രൂപയുടെ നിക്ഷേപ പ്രഖ്യാപനമാണ് നടന്നത്. അതില്‍ ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിഎസ്എഫ് എന്ന നിക്ഷേപകരാണ് ഹംബിള്‍എക്സിന് 40 ലക്ഷം രൂപ നല്‍കുന്ന പ്രഖ്യാപനം നടത്തിയത്.

ടിക്കറ്റ് വില്‍പ്പന, ടാക്സ് ഡെലിഗേഷന്‍, ദൃശ്യ റിപ്പോര്‍ട്ടിംഗ്, അനലിറ്റിക്സ് മാനേജ്മന്‍റ് എന്നിവയിലും പൊതു പ്രതികരണം, ലോഗ്ബുക്ക്, ഓട്ടോമേറ്റഡ് അപ്ഡേറ്റ്, നോട്ടിഫിക്കേഷന്‍, മള്‍ട്ടിപ്പിള്‍ യൂസര്‍, അനലിറ്റ്ക്സ്, ഉപഭോക്തൃ സേവനം എന്നീ വിഭാഗങ്ങളിലും ഹംബിള്‍എക്സിന് ഉത്പന്നങ്ങളുണ്ട്.

ഐടി ഉത്പന്നങ്ങള്‍ക്ക് കെഎസ് യുഎം നല്‍കി വരുന്ന പിന്തുണയ്ക്ക് ശക്തിപകരുന്നതാണ് ജിഎസ്എഫിന്‍റെ നിക്ഷേപ പ്രഖ്യാപനമെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു.

അടിസ്ഥാന സൗകര്യവും ബൗദ്ധിക പിന്‍ബലവും നമ്മുക്കുണ്ട്. നിക്ഷേപം കൂടി വരുന്നതോടെ കൂടുതല്‍ ശക്തമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

X
Top