Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ഗ്രീന്‍ആഡ്സ് ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പിന് അന്താരാഷ്ട്ര പുരസ്ക്കാരം

കൊച്ചി: കെഎസ് യുഎമ്മിന്‍റെ സേവനപങ്കാളിയായ ഗ്രീന്‍ആഡ്സ് ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പിന് അന്തര്‍ദേശീയ മേഫിസ് 2024 പുരസ്ക്കാരം ലഭിച്ചു.

സ്പെയിനിലെ ബാര്‍സലോണയില്‍ നടന്ന ചടങ്ങില്‍ എന്‍റര്‍പ്രൈസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലാണ് 19-ാമത് മേഫിസ്(മൊബൈല്‍ ഇക്കോസിസ്റ്റം ഫോറം) പുരസ്ക്കാരം ഗ്രീന്‍ ആഡ്സ് ഗ്ലോബല്‍ നേടിയത്.

മൊബൈല്‍ ആവാസവ്യവസ്ഥയിലെ ഓസ്കാര്‍ പുരസ്ക്കാരമായാണ് മേഫിസിനെ ടെക് ലോകം കാണുന്നത്. ടാറ്റ ടെലികമ്മ്യൂണിക്കേഷന്‍സ്, വെബക്സ്, സിഞ്ച്, കാരിക്സ് തുടങ്ങിയവരായിരുന്നു ഈ വിഭാഗത്തിലെ മറ്റ് മത്സരാര്‍ഥികള്‍.

കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോം ആസ് എ സര്‍വീസ്(സിപാസ്) വ്യവസായമായാണ് 2016 ല്‍ ഗ്രീന്‍ആഡ്സ് സ്ഥാപിതമായത്.

ആഗോള കമ്പനികളാണ് ഗ്രീന്‍ആഡ്സിന്‍റെ ഉപഭോക്താക്കള്‍. കമ്പനികള്‍ക്കുള്ള വാട്സാപ്പ് സേവനങ്ങള്‍, എസ്എംഎസ് ഗേറ്റ് വേ, ആര്‍സിഎസ് മെസേജസ്, വോയിസ് സൊല്യൂഷന്‍സ്, എഐ ചാറ്റ്ബോട്ട് എന്നീ മേഖലകളില്‍ പ്രത്യേക പ്രവീണ്യം നേടിയ സ്ഥാപനമാണിത്.

മൊബൈല്‍ സാങ്കേതികവിദ്യയുടെ ആവാസവ്യവസ്ഥയുടെ വ്യാപനത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും വേണ്ടി ഗവേഷണം നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആഗോള വാണിജ്യ ശൃംഖലയാണ് 2000-മാണ്ടില്‍ സ്ഥാപിതമായ എംഇഎഫ്.

ഈ ശൃംഖലയിലെ അംഗങ്ങള്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യ, ആഗോള സഹകരണം, പങ്കാളിത്തം തുടങ്ങിയവയില്‍ അന്താരാഷ്ട്ര ഫോറമാണ് ലഭിക്കുന്നത്.

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംഇഎഫിന് ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ഗള്‍ഫ് മേഖല, സൗത്ത്-നോര്‍ത്ത് അമേരിക്കകള്‍ എന്നിവിടങ്ങളിലും ചാപ്റ്ററുകളുണ്ട്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഉപഭോക്താക്കളുമായി ഫലപ്രദമായ ഇടപെടല്‍ നടത്തുന്നതിനു വേണ്ടി 2021 ലാണ് ഗ്രീന്‍ ആഡ്സുമായി പങ്കാളിത്തം ആരംഭിച്ചത്.

X
Top