
കെഎസ്ആര്ടിസി ആരംഭിക്കാനൊരുങ്ങുന്ന പ്രീമിയം സൂപ്പര്ഫാസ്റ്റ് സര്വീസിന് മുന്നോടിയായുള്ള പരീക്ഷണയോട്ടത്തിനായി ബസുകള് എത്തിച്ചു.
ഇന്ത്യയിലെ മുന്നിര വാഹന നിര്മാതാക്കളായ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയിട്ടുള്ള മാര്ക്കോപോളോ ബസുകളാണ് പരീക്ഷണയോട്ടത്തിനായി എത്തിച്ചിരിക്കുന്നത്.
വാഹനങ്ങളുടെ പെര്ഫോമെന്സ് വിലയിരുത്തുന്നതിനും ഇന്ധനക്ഷമത യാത്ര സൗകര്യം എന്നിവ മനസിലാക്കുന്നതിനുമായാണ് ഈ ബസുകള് പരീക്ഷണയോട്ടത്തിന് എത്തിച്ചിരിക്കുന്നത്.
ഇവ തൃപ്തികരമായാലായിരിക്കും പ്രീമിയം സൂപ്പര്ഫാസ്റ്റ് ബസ് ഫ്ളീറ്റിലേക്ക് കൂടുതല് യൂണിറ്റുകള് വാങ്ങുകയെന്നാണ് വിവരങ്ങള്.
48 ബസുകള് വാങ്ങുന്നതിനാണ് കരാര് വിളിച്ചിരുന്നത്. പത്ത് ബസുകള് വാങ്ങാന് സ്വിഫ്റ്റും ടെന്ഡര് ക്ഷണിച്ചിട്ടുണ്ട്. അതേ മോഡല് ബസുകള് വാങ്ങുന്നതിനു മുന്പ് ഓടിച്ചുനോക്കാനാണ് തീരുമാനം.
പ്രീമിയം സൂപ്പര്ഫാസ്റ്റ് ബസുകള്ക്ക് സ്റ്റോപ്പുകള് പരിമിതമായിരിക്കും. എല്ലാ ഡിപ്പോകളിലും പ്രവേശിക്കില്ല. നിരക്ക് സൂപ്പര് ഫാസ്റ്റിനേക്കാളും ഉയര്ന്നതായിരിക്കും.