നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

കുട്ടികളുടെ ശോഭനമായ ഭാവി ഉറപ്പാക്കാൻ ഹാർമണി ചിട്ടി: പുതിയ പരസ്യ ചിത്രവുമായി കെഎസ്എഫ്ഇ

കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് നേട്ടം കൊയ്യാൻ കെ.എസ്.എഫ്.ഇയുടെ ഹാർമണി ചിട്ടി. കുട്ടികളുടെ ഭാവി ഉറപ്പാക്കി അവരുടെ സ്വപ്നത്തിലേക്ക് പറന്നുയരാൻ പ്രേരിപ്പിക്കുന്ന പരസ്യ ചിത്രവും കെ.എസ്.എഫ്.ഇ പുറത്തിറക്കി. സുരാജ് വെഞ്ഞാറമൂട് മുഖ്യ വേഷത്തിൽ എത്തിയ പരസ്യ ചിത്രത്തിൽ വളരെ ലളിതമായി ഹാർമണി ചിട്ടിയെ അവതരിപ്പിക്കുന്നു.
മികച്ച നിക്ഷേപ, വായ്പാ പദ്ധതികൾക്കുപുറമെ എല്ലാ വർഷവും വ്യത്യസ്ത ആനുകൂല്യങ്ങൾ നൽകുന്ന ചിട്ടി സ്കീമുകൾ കെ.എസ്.എഫ്.ഇ കൊണ്ടുവരാറുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ അവതരിപ്പിച്ച ഹാർമണി ചിട്ടിയുടെ ബമ്പർ സമ്മാനം സിംഗപ്പൂരിലേക്ക് ഒരു യാത്രയാണ്. അതും 100 പേർക്ക് കുടുംബസമേതം.
നിങ്ങളുടെ സാമ്പത്തികാവശ്യം മനസ്സിലാക്കി ബിസിനസ്സ് ക്ലാസ് ചിട്ടികൾ, മീഡിയം ചിട്ടികൾ, സേവിങ്സ് ചിട്ടികൾ, ഡിവിഷൻ ചിട്ടികൾ തുടങ്ങിയ വിവിധ തരത്തിലുള്ള ഹാർമണി ചിട്ടികളിൽ ചേർന്ന് നേട്ടം കൊയ്യാനും സമ്മാനങ്ങൾ നേടാനുമുള്ള അവസരമാണിത്.
മൂന്ന് സീരീസുകളായാണ് ഹാർമണി ചിട്ടി അവതരിപ്പിക്കുന്നത്. 2026 ഫെബ്രുവരി വരെയാണ് ഹാർമണി ചിട്ടിയുടെ കാലാവധി.

X
Top