പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

കെഎസ്എഫ്ഇ 57.76 കോടി രൂപ സർക്കാരിന് കൈമാറി

തൃശൂർ: 2023- 24 സാമ്പത്തിക വർഷത്തിൽ കേരള സർക്കാരിന് ഗ്യാരണ്ടി കമ്മീഷൻ ഇനത്തിൽ നൽകേണ്ട ആദ്യഗഡുവായ 57.76 കോടി രൂപയുടെ ചെക്ക് ധനമന്ത്രി അഡ്വ.കെ.എൻ. ബാലഗോപാലിന് കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ കൈമാറി.

എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കെ.എസ്.എഫ്.ഇ. എം.ഡി ഡോ. എസ്.കെ. സനിൽ, ജനറൽ മാനേജർ (ഫിനാൻസ്) എസ്. ശരത്ചന്ദ്രൻ, ഡി.ജി.എം. (ആർ.ആർ) എ.പ്രമോദൻ, എ.ജി.എം (ഐ.ടി) എ.ബി.നിശ, കമ്പനി സെക്രട്ടറി എമിൽ അലക്സ്, കെ.എസ്.എഫ്.ഇ. ഡയറക്ടർ ബോർഡ് മെമ്പർമാരായ യു.പി.ജോസഫ്, എം.സി.രാഘവൻ, ടി. നരേന്ദ്രൻ, മുഹമ്മദ് ഷാ ആർ, വി.ടി ജോസഫ്, ഡോ.കെ.ശശികുമാർ, കെ.ഇമ്പശേഖർ ഐ.എ.എസ് (ഐജി ഓഫ് രജിസ്ട്രേഷൻ), സിനി ജെ.ഷുക്കൂർ (അഡീഷണൽ സെക്രട്ടറി, ടാക്സസ്), ബി.എസ്.പ്രീത (അഡീഷണൽ സെക്രട്ടറി ഫിനാൻസ്), ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ പി.ആർ. ബൈജു, അനീസ് ഇ.എച്ച്, ബി.എസ്. വിജയകുമാർ, എൻ.എ. മൻസൂർ, എസ്. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

X
Top