ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

കെഎസ്എഫ്ഇ ലക്ഷ്യം ഒരു ലക്ഷം കോടിയുടെ ബിസിനസ്: മന്ത്രി ബാലഗോപാൽ

കണ്ണൂർ: ആയിരം ശാഖകളും ഒരു ലക്ഷം കോടിയുടെ ബിസിനസുമാണ് കെഎസ്എഫ്ഇ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

കെഎസ്എഫ്ഇ തളിപ്പറമ്പ്- രണ്ട് ശാഖ മന്ന ജംഗ്ഷനിലെ മണാട്ടി ടവറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഇടപാടുകാരോട് എല്ലാ അർഥത്തിലും ബാങ്കിംഗിന്‍റെ ആധുനികരീതികൾ സ്വീകരിക്കുന്ന നോൺ ബാങ്കിംഗ് പൊതുമേഖലാ സ്ഥാപനമാണ് കെഎസ്എഫ്ഇ.

50 വർഷം പിന്നിടുമ്പോൾ പൊതുജനങ്ങളുടെ വിശ്വാസമാർജിച്ച് ഒരുപാട് വളരാൻ കെഎസ്എഫ്ഇക്ക് കഴിഞ്ഞു.

സർക്കാരിന്‍റെ ഗ്യാരണ്ടിയും അതിന്‍റെ ഉത്തരവാദിത്വവും കെഎസ്എഫ്ഇക്കുണ്ട്. ജീവനക്കാർക്ക് ഏറ്റവും മികച്ച സേവന-വേതന വ്യവസ്ഥകൾ നൽകുന്നു.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ മാത്രം 1500 പേർക്ക് കെഎസ്എഫ്ഇയിൽ പിഎസ്‌സി വഴി നിയമനം നൽകിയതായും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കെഎസ്എഫ്ഇ ഡയറക്‌ടർ എം.സി. രാഘവൻ അധ്യക്ഷത വഹിച്ചു. എംഡി വി.പി. സുബ്രഹ്മണ്യൻ, കണ്ണൂർ എജിഎം ചന്ദ്രശേഖരൻ, നഗരസഭ കൗൺസിലർ കൊടിയിൽ സലിം, വിവിധ രാഷ്‌ട്രീയ പാർ‌ട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.

X
Top