നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ഹാര്‍മണി സീരീസില്‍ റെക്കാഡ് നേട്ടത്തില്‍ കെഎസ്എഫ്ഇ

തൃശൂർ: ലക്ഷ്യമിട്ടതിലും ഉയർന്ന നിക്ഷേപം സമാഹരിച്ച്‌ കെ.എസ്.എഫ്.ഇ ഹാർമണി ചിട്ടിയുടെ രണ്ടാം സീരീസ് വൻ വിജയമായി. 660 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട പദ്ധതിയില്‍ ഒക്ടോബർ 31 വരെയുള്ള കാലയളവില്‍ 681.67 കോടി രൂപയാണ് നേടിയത്. കെ.എസ്.എഫ്.ഇയുടെ റെക്കാഡ് ബിസിനസ് നേട്ടമാണിത്.

കെ.എസ്.എഫ്.ഇ ഹാർമണി ചിട്ടി മൂന്നാം സീരീസ് കഴിഞ്ഞ ദിവസം ആരംഭിച്ചു. അടുത്ത വർഷം ഫെബ്രുവരി 28 വരെയാണ് കാലാവധി. ചിട്ടികളില്‍ ചേരുന്ന ഭാഗ്യശാലികള്‍ക്ക് 20,000 രൂപയുടെ 1200ലധികം സ്മാർട്ട്‌ഫോണുകള്‍ സമ്മാനമായി ലഭിക്കും.

എല്ലാ ശാഖകളിലും ഒരു സമ്മാനം ഉറപ്പാണ്. നൂറ് പേർക്ക് മെഗാ നറുക്കെടുപ്പിലൂടെ കുടുംബസമേതം സിംഗപ്പൂർ യാത്രയും ലഭിക്കും. സമ്പാദ്യത്തിനോടൊപ്പം ആകർഷകമായ സമ്മാനങ്ങളും നേടാനുള്ള അവസരമാണിതെന്ന് കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനില്‍ അറിയിച്ചു.

X
Top