ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

കെഎസ്ബി ലിമിറ്റഡ് ഓഹരി 20% ഉയരാം

1960ല്‍ പൂനെയില്‍ സ്ഥാപിതമായ കമ്പനി. വാല്‍വുകളും പമ്പുകളും നിര്‍മിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കമ്പനിയാണ് കെ എസ് ബി ലിമിറ്റഡ് (KSB Ltd). ക്ലെയിന്‍ ഷാന്‍സ്ലിന്‍ & ബെക്കര്‍ (Klein Schanzlin & Becker) എന്ന ജര്‍മന്‍ കമ്പനിയുടെ ഉപ(Subsidiary) കമ്പനിയാണ്.

എന്‍ടിപിസി, ബിഎച്ച്ഇഎല്‍, തെര്‍മാക്‌സ് തുടങ്ങിയ വന്‍കിട കമ്പനികള്‍ക്ക് വാല്‍വുകളും, പമ്പുകളും നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തില്‍ ഓഹരി വില 1791 ല്‍ നിന്ന് 1962 ലേക്ക് കുതിച്ചു.

ഈ ഓഹരി ഇനിയും 20 ശതമാനത്തില്‍ അധികം ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് കണ്ടെത്തല്‍.

  • 2022 കലണ്ടര്‍ വര്‍ഷം ഡിസംബര്‍ പാദത്തില്‍ വരുമാനം 18% വര്‍ധിച്ച് 524.6 കോടി രൂപയായി. പമ്പുകളുടെ വിറ്റുവരവ് 16.7% വര്‍ധനവ്, വാല്‍വുകളുടെ വിറ്റുവരവ് 25.4% വര്‍ധിച്ചു. അറ്റാദായം 41.9% വര്‍ധിച്ച് 55.9 കോടി രൂപയായി. മൊത്തം മാര്‍ജിന്‍ 3.18% വര്‍ധിച്ച് 47.1 ശതമാനമായി. 2022 ലെ മൊത്തം മാര്‍ജിന്‍ 45.8%.
  • ജര്‍മനിയിലെ എംഷര്‍ (Emscher) നദിയിലെ മലിന ജലം 51 കിലോമീറ്റര്‍ അകലെയുള്ള സംസ്‌കരണ കേന്ദ്രത്തില്‍ എത്തിക്കാന്‍ ഉപയോഗിക്കുന്ന പമ്പുകള്‍ നല്‍കിയത് കെ എസ് ബി യാണ്. ഇതുകൂടാതെ ചൈനയില്‍ ഷാങ്ഹായ് നഗരത്തില്‍ സ്ഥാപിച്ച ഏഷ്യയിലെ ഏറ്റവും വലിയ മലിന ജല സംസ്‌കരണ പദ്ധതിക്ക് 241 മുങ്ങിപ്പോകാവുന്ന (Submersible) പമ്പുകള്‍ സ്ഥാപിച്ചു. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വിവിധ കുടിവെള്ള പദ്ധതികള്‍ക്ക് വേണ്ട വാല്‍വുകളും പമ്പുകളും നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. കടുത്ത അന്താരാഷ്ട്ര മത്സരത്തെ അതിജീവിച്ചാണ് ഈ കരാറുകള്‍ കരസ്ഥമാക്കിയത്.
  • 2023 ല്‍ മൊത്തം വരുമാനം 2200 കോടി രൂപയായിഉയരുമെന്ന് പ്രതീക്ഷിക്കുന്നു (2022 ല്‍ 1822.1 കോടി രൂപ).
  • വ്യാവസായിക പമ്പുകള്‍, എഞ്ചിനിയേര്‍ഡ് പമ്പുകള്‍ എന്നി വിഭാഗത്തില്‍ ആഭ്യന്തര ബിസിനസ് മെച്ചെപ്പടുന്നുണ്ട്.
  • ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന് 8 റിയാക്റ്റര്‍ കൂളന്റ്റ് പമ്പുകള്‍ നല്‍കാനുള്ള കരാര്‍ ലഭിച്ചിട്ടുണ്ട്. കരാര്‍ തുക 501 കോടി രൂപ.
  • മൊത്തം വരുമാനത്തിന്റ്റെ 20 % സര്‍വീസ്, സ്‌പെയര്‍ പാര്‍ട്ടുകള്‍ എന്നിവയില്‍ നിന്ന് ലഭിക്കാനാണ് ലക്ഷ്യമിടുന്നത്.
  • വ്യാവസായിക പമ്പുകളുടെ വിഭാഗത്തില്‍ വന്ദേ ഭാരത് തീവണ്ടികളുടെ ഓര്‍ഡറുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില- 2390 രൂപ
നിലവില്‍- 1920 രൂപ
Stock Recommendation by ICICI Direct Research

X
Top