ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ ഗൗരി…. 

1987ല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ കെആര്‍ ഗൗരി മുഖ്യമന്ത്രിയാകും എന്നായിരുന്നു പൊതു ധാരണ. എന്നാല്‍ അതുണ്ടായില്ല. അവര്‍ വ്യവസായ മന്ത്രിയായി. കേരളം കണ്ട ഏറ്റവും മികച്ച വ്യസായ മന്ത്രി എന്ന ഖ്യാതി അവര്‍ തന്റെ ഭര്‍ത്താവും അച്യുതമേനോന്‍ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയുമായിരുന്ന ടിവി തോമസില്‍ നിന്നും തട്ടിയെടുത്തു. തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്ക്, അരൂരില്‍ സീഫുഡ് പാര്‍ക്ക്, ചേര്‍ത്തലയില്‍ കയര്‍ ക്ലസ്റ്റര്‍, കിന്‍ഫ്രയുടെ വിപുലീകരണം, കെല്‍ട്രോണിന്റെ വ്യാപനം തുടങ്ങിയവ സാധ്യമാക്കിയത് ഗൗരിയമ്മയാണ്. 

1940-കളാണ്. നമ്മുടെ നാട്ടില്‍ ബിരുദക്കാര്‍ കുറവാണ്. നിയമ ബിരുദക്കാര്‍ വളരെ കുറവ്. ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകളുടെ എണ്ണം പരിമിതം. എറണാകുളം മഹാരാജാസില്‍ നിന്ന് ബിരുദവും തിരുവനന്തപുരം ഗവ. ലോകോളേജില്‍ നിന്ന് നിയമ ബിരുദവും നേടിയ കെ ആര്‍. ഗൗരിക്ക് അന്ന് തിരുവിതാംകൂര്‍ ഗവണ്‍മെന്റില്‍ നിന്നൊരു ഓഫര്‍ കിട്ടി – മജിസ്‌ട്രേട്ടാകാന്‍. പക്ഷെ അവരത് നിഷേധിച്ചെന്ന് മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിക്കുകയും ചെയ്തു. അന്ന് അതത്ര എളുപ്പമുള്ള വഴിയല്ല. കയര്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു കൊണ്ടായിരുന്നു തുടക്കം. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ക്രൂരമായ പോലീസ് മര്‍ദ്ദനവും ജയില്‍വാസവും അനുഭവിക്കേണ്ടിവന്നു. പിന്നീട് 1952 ലും 54 ലും തിരുവിതാംകൂര്‍- കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടുതവണയും ജയിലില്‍ കിടന്നു കൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇഎംഎസ് നേതൃത്വം നല്‍കിയ ആദ്യ കേരള മന്ത്രിസഭയില്‍ മന്ത്രിയായി. സുപ്രധാനമായ റവന്യൂ വകുപ്പിന്റെ ചുമതലയോടെ. ഭര്‍ത്താവ് ടിവി തോമസും ഇതേ മന്ത്രിസഭയില്‍ അംഗമായിരുന്നു. ഭൂപരിഷ്‌കരണ നിയമം കൊണ്ടുവരുന്നത് ആ മന്ത്രിസഭയാണ്. 1987 വരെയുള്ള എല്ലാ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളിലും അവര്‍ അംഗമായിരുന്നു. 

ഇടതുപക്ഷം രണ്ടായി പിരിഞ്ഞപ്പോള്‍ കെആര്‍ ഗൗരി സിപിഎമ്മിന് ഒപ്പം നിന്നു. പാര്‍ട്ടിയുമായി കലഹിച്ച് പിന്നീട് സിപിഎമ്മിന് പുറത്തുമായി. സ്വന്തം പാര്‍ട്ടി രൂപീകരിച്ച യുഡിഎഫിലെത്തിയ ഗൗരിയമ്മ പിന്നീടും പല മന്ത്രിസഭകളില്‍ മന്ത്രിയായി. കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിന്റെ ഒരു ശാശ്വത പ്രതീകമാണ് എന്നും  ഗൗരിയമ്മ. 

X
Top