ഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയിലെ കോണ്ടം വ്യവസായം പ്രതിസന്ധിയിൽക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിആയുധ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് കുതിപ്പ്

രാജ്യത്തെ നിർമാണ മേഖലയിൽ ശുഭാപ്തി വിശ്വാസമെന്ന് കെപിഎംജി സർവേ

കൊച്ചി: കൺസ്ട്രക്ഷൻ മേഖലയുമായി ബന്ധപ്പെട്ട് ‘പരിചിതമായ വെല്ലുവിളികൾ, പുതിയ സമീപനങ്ങൾ’ എന്ന വിഷയത്തിൽ കെപിഎംജി നടത്തിയ ഗ്ലോബൽ കൺസ്ട്രക്ഷൻ സർവേ പ്രകാരം 84 ശതമാനം ആളുകളും രാജ്യത്തെ നിർമാണ വിപണിയിൽ ശുഭാപ്തി വിശ്വാസം പുലർത്തി.

നിർമ്മാണ ചെലവുകളിലും പുതിയ ആസ്തി സൃഷ്ടിക്കുന്നതിലും സർക്കാരിന്റെ പിന്തുണ ഗണ്യമായതോ മിതമായതോ ആയ സ്വാധീനം ചെലുത്തുമെന്ന് 80 ശതമാനം പേർ അഭിപ്രായപ്പെട്ടു.

സർവേയിലെ കണ്ടെത്തലുകൾ ഇന്ത്യൻ നിർമ്മാണ വ്യവസായത്തിന്റെ ശക്തമായ വീക്ഷണത്തെ വ്യക്തമാക്കുന്നതായും സർക്കാർ മുന്നോട്ട് വെക്കുന്ന അടിസ്ഥാന സൗകര്യ ഉത്തേജനം, ഉൽപ്പാദന പ്രോത്സാഹനങ്ങൾ, സ്വകാര്യ മേഖലയുടെ പങ്കാളിത്തം എന്നിവയാൽ അടുത്ത 12 മാസത്തിനുള്ളിൽ 20 ശതമാനം വരുമാന വളർച്ചയോ മൂലധന നിക്ഷേപത്തിലെ വർദ്ധനവോ സാധ്യമാക്കുമെന്നു സൂചിപ്പിക്കുന്നതായും കെപിഎംജി മേജർ പ്രോജക്ട്സ് അഡ്വൈസറി ആൻഡ് ഇൻഡസ്ട്രി 4.0 പാർട്ണർ സുനീൽ വോറ പറഞ്ഞു.

X
Top