
കൊച്ചി: സോഫ്‌റ്റ്‌വെയർ അധിഷ്ഠിത വാഹനങ്ങള്‍ യാഥാർത്ഥ്യമാക്കുന്നതിനുള്ള ഓട്ടോമോട്ടീവ്, മൊബിലിറ്റി രംഗത്തെ സ്വതന്ത്ര സംയോജിത പങ്കാളിയായ കെ.പി.ഐ.ടി ടെക്നോളജീസ് നടപ്പു സാമ്പത്തികവർഷം രണ്ടാം പാദത്തില്‍ 203.7 കോടി രൂപയുടെ അറ്റാദായം നേടി.
അറ്റാദായത്തില്‍ 44.7 ശതമാനമാണ് വർദ്ധന. വരുമാനം 20.1 ശതമാനം ഉയർന്ന് 17.3 കോടി രൂപയിലെത്തി. സാങ്കേതികവിദ്യയിലും വിപണിയിലും നിക്ഷേപങ്ങള്‍ക്ക് മുൻഗണന നല്‍കുന്നത് തുടരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ മുഴുവൻ വർഷവും വരുമാന വളർച്ചയും ലാഭക്ഷമതയും ഉയർന്നു.
സാങ്കേതികവിദ്യയിലടക്കം നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുൻഗണന തുടരുമെന്ന് കെ.പി.ഐ.ടി സഹസ്ഥാപകനും സി.ഇ.ഒയും എംഡിയുമായ കിഷോർ പാട്ടീല്‍ പറഞ്ഞു.






