പരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നുഎൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങി

കോഴിക്കോട് ലുലു മാള്‍ മലബാറിന് ആവേശമാകുന്നു

കോഴിക്കോട്: മലബാറിന്റെ(Malabar) വാണിജ്യവികസനത്തിന് കരുത്തേകുന്ന കോഴിക്കോട്(Kozhikode) ലുലു മാള്‍(Lulu Mall) ഉപഭോക്താക്കള്‍ക്ക് ആവേശമാകുന്നു.

ലോകോത്തര ഷോപ്പിംഗിന്റെ മുഖമായ ലുലു കോഴിക്കോടിന്റെ പ്രാദേശിക വികസനത്തിന് കൈത്താങ്ങാകുകയാണ്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് മാള്‍ ഒരുങ്ങിയിരിക്കുന്നത്.

കോഴിക്കോട് മേയർ ബീന ഫിലിപ്പാണ് കഴിഞ്ഞ ദിവസം മാളിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, അഹമ്മദ് ദേവർകോവില്‍ എം.എല്‍.എ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, തോട്ടത്തില്‍ രവീന്ദ്രൻ എം.എല്‍.എ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി തുടങ്ങിയവർ പങ്കെടുത്തു.

മതസൗഹാർദത്തിന്റെ ഈറ്റില്ലമായ മലബാറിലേക്ക് ലുലുവിന്റെ സേവനം വിപുലീകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.

മികച്ച നിലവാരത്തിലുള്ള ഹോട്ടല്‍ കോഴിക്കോട് യാഥാർത്ഥ്യമാക്കുമെന്ന് അദേഹം കൂട്ടിചേർത്തു.

രാജ്യാന്തര ഷോപ്പിംഗ് അനുഭവം
രണ്ടായിരം പേർക്കാണ് 800 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിലൂടെ പുതിയ തൊഴിലവസരം ലഭിക്കുന്നത്. മാവൂർ റോഡിന് സമീപം മാങ്കാവില്‍ മൂന്നര ലക്ഷം സ്‌ക്വയർഫീറ്റിലാണ് ലുലു മാള്‍ ആരംഭിച്ചത്.

അഞ്ച് സെല്‍ഫ് ചെക്ക് ഔട്ട് കൗണ്ടറുകള്‍ അടക്കം സജ്ജീകരിച്ചിട്ടുണ്ട്. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്‌ട് എന്നിവയ്ക്ക് പുറമേ വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച ഇൻഡോർ ഗെയിമിംഗ് കേന്ദ്രമായ ഫണ്‍ടൂറയും ലുലുവില്‍ സജ്ജമാണ്.

X
Top