
മുംബൈ: ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ബാങ്കിംഗ് ആപ്പുകളുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ മൂന്നാം സ്ഥാനത്തേയ്ക്കുയര്‍ന്നിരിക്കയാണ് കൊട്ടക്ക്811. ഇക്കാര്യത്തില്‍ എസ്ബിഐ യോനോയെ മറികടക്കാനും ആപ്പിനായി. 1.36 ദശലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതോടെയാണിത്.
കഴിഞ്ഞവര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 174 ശതമാനം വര്‍ദ്ധനവ്. ബ്രസീലിലെ നൂബാങ്ക്, ഇന്ത്യയിലെ തന്നെ ഫോണ്‍പേ എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. എസ്ബിഐ യോനോ ഏകദേശം 28 ദശലക്ഷം ഡൗണ്‍ലോഡുകളുമായി അഞ്ചാംസ്ഥാനത്തെത്തി,
പുതിയ ഉപയോക്താക്കളെ ലക്ഷ്യംവച്ചുള്ള കാമ്പെയ്‌നുകള്‍, അക്കൗണ്ട് തുറക്കലിന്റെ ലളിതവത്ക്കരണം, തല്‍ക്ഷണ വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡുകള്‍, എഐ അധിഷ്ഠിത സേവിംഗ്‌സ് ടൂളുകള്‍ എന്നിവയാണ് കൊട്ടക്811 നെ സ്വീകാര്യമാക്കിയത്.
ഫിന്‍ടെക്ക് ഇന്‍ഫ്‌ലുവന്‍സര്‍മാരുമായും ഡിജിറ്റല്‍ കണ്ടന്റ് സ്രഷ്ടാക്കളുമായുള്ള സഹകരണം പ്രമോഷനെ സഹായിച്ചു.