മൊത്തവില പണപ്പെരുപ്പം ജൂലൈയില്‍ കുറഞ്ഞുവിലക്കയറ്റത്തിൽ 7-ാം മാസവും കേരളം ഒന്നാമത്ഡോളറിനെതിരെ കരുത്താര്‍ജ്ജിച്ച് രൂപയുഎസ് താരിഫ് ഇന്ത്യയെ വലിയ തോതില്‍ ബാധിക്കില്ലെന്ന് എസ്ആന്റ്പിനടപ്പ് സാമ്പത്തികവര്‍ഷത്തെ ചില്ലറ പണപ്പെരുപ്പം 2.7 ശതമാനമാകുമെന്ന് അനലിസ്റ്റുകള്‍

കൊടാക് മഹീന്ദ്ര ബാങ്കും ജ്യോതി സിഎന്‍സിയും കൈകോർക്കുന്നു

കൊച്ചി: സിഎന്‍സി മെഷീന്‍ നിര്‍മാതാക്കളായ ജ്യോതി സിഎന്‍സിയുമായി കൈകോർത്ത് കൊടാക് മഹീന്ദ്ര ബാങ്ക്. നൂതന സിഎന്‍സി മെഷിനറിയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എളുപ്പത്തിൽ മൂലധനം ലഭ്യമാക്കുവാന്‍ ലക്ഷ്യമിട്ടാണ് ഈ പങ്കാളിത്തം നടപ്പിലാക്കുന്നത്. ഇതിലൂടെ ഡിജിറ്റലായി 3 കോടി രൂപ വരെയാണ് കൊടാക് മഹീന്ദ്ര ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

രാജ്യത്തെ മെഷീന്‍ ടൂള്‍ ഇന്‍ഡസ്ട്രിയിലെ എംഎസ്എംഇകള്‍ക്ക് പ്രത്യേക സാമ്പത്തിക പിന്തുണ ലഭ്യമാക്കാനാണ് ശ്രമം. വന്‍കിട വാഹന നിര്‍മാതാക്കള്‍ക്കുള്ള ഒഇഎം വിതരണക്കാര്‍, പരിമിതമായ മെഷിനറിയില്‍ ചെറിയ തോതില്‍ മാത്രം പ്രവര്‍ത്തിച്ചുവരുന്ന ജോബ് വര്‍ക്കേഴ്‌സ് എന്നിവരടക്കമുള്ള എംഎസ്എംഇ മേഖലയിലുള്ളവര്‍ക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം.

പ്രത്യേക സാമ്പത്തിക പിന്തുണ വാഗ്ദാനം ചെയ്യുന്നതിലൂടെ നിര്‍മാതാക്കള്‍ക്ക് പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്താനും നൂതന സാങ്കേതികവിദ്യ സ്വീകരിക്കാനും ഉത്പ്പാദനക്ഷമത ഉയര്‍ത്താനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊടാക് മഹീന്ദ്ര ബാങ്ക് ബിസിനസ് ബാങ്കിംഗ്, എഫ്‌ളുവന്റ്, എന്‍ആര്‍ഐ വിഭാഗം തലവനും ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറുമായി രോഹിത് ഭാസിന്‍ പറഞ്ഞു. സഹകരണത്തിലൂടെ സംരംഭകര്‍ക്ക് മാത്രമല്ല, അതുവഴി രാജ്യത്തെ പ്രിസിഷന്‍ മാനുഫാക്ചറിംഗിന്റെ മൊത്തം ആവാസ വ്യവസ്ഥയെയും ശക്തിപ്പെടുത്തുകയാണെന്ന് ജ്യോതി സിഎന്‍സി ഓട്ടോമേഷൻ സ്ഥാപകനും, ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുമായ പരക്രാംസിംഗ് ജി ജഡേജ പറഞ്ഞു.

X
Top