യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

കൊട്ടക് മഹീന്ദ്ര ബാങ്കിന് 3,608 കോടിയുടെ മികച്ച ലാഭം

ന്യൂഡൽഹി: 2022 സെപ്തംബർ പാദത്തിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ നികുതിക്ക് ശേഷമുള്ള ലാഭം (PAT) 21% വർധിച്ച് 3,608.18 കോടി രൂപയായി. മുൻ വർഷം ഇതേ പാദത്തിൽ ഇത് 2,899.74 കോടി രൂപയായിരുന്നു.

2022 ജൂലൈ-സെപ്റ്റംബർ കാലയളവിൽ സ്വകാര്യ വായ്പ ദാതാവിന്റെ അറ്റ ​​പലിശ വരുമാനം (NII) 6,620 കോടി രൂപയായിരുന്നു. മുൻവർഷത്തെ 5,353 കോടി രൂപയെ അപേക്ഷിച്ച് 24 ശതമാനം കൂടുതലാണിത്. അറ്റ ​​പലിശ മാർജിൻ (NIMs) 5.17% ആണ്. അതേസമയം ബാങ്കിന്റെ പ്രവർത്തന ലാഭം 14% വർധിച്ച് 3,120 കോടി രൂപയിൽ നിന്ന് 3,567 കോടി രൂപയായി.

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ ബാങ്കറായ ഉദയ് കൊട്ടക് നടത്തുന്ന കൊട്ടക് മഹീന്ദ്ര ബാങ്ക്, കഴിഞ്ഞ പാദത്തിൽ 56.2% കാസ അനുപാതം റിപ്പോർട്ട് ചെയ്തു. ഏകീകൃത തലത്തിൽ, ആസ്തികളുടെ വാർഷിക വരുമാനം (ROA) 2.61% ആയിരുന്നു.

2022 ജൂൺ പാദത്തിൽ 2.24 ശതമാനവും 2021 സെപ്തംബർ പാദത്തിൽ 3.19 ശതമാനവും ആയിരുന്ന മൊത്ത എൻപിഎ പ്രസ്തുത പാദത്തിൽ 2.08 ശതമാനമായി കുറഞ്ഞു. കൂടാതെ മൊത്തം പ്രൊവിഷനുകൾ വാർഷികാടിസ്ഥാനത്തിൽ കുത്തനെ ഇടിഞ്ഞ് 136.5 കോടി രൂപയായി.

X
Top